HomeKerala'ഓപ്പറേഷൻ തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കി, വലിയ ഓപ്പറേഷനായിരിക്കും അടുത്ത ഘട്ടത്തിൽ...

‘ഓപ്പറേഷൻ തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കി, വലിയ ഓപ്പറേഷനായിരിക്കും അടുത്ത ഘട്ടത്തിൽ ആരംഭിക്കുന്നത്’: ദക്ഷിണേന്ത്യൻ DGPമാരുടെ യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രി | Home Minister Ramesh Chennithala

തിരുവനന്തപുരം: കേരള പോലീസ് നടപ്പിലാക്കിയ മയക്കുമരുന്ന് വിരുദ്ധ വേട്ടയായ ‘ഓപ്പറേഷൻ തൂഫാൻ’ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ ചലനമുണ്ടാക്കിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് നടന്ന ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൂഫാൻ നടപടികൾ കൂടുതൽ ശക്തമായി ഏകോപിപ്പിക്കുന്നതിനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എസ്പി റാങ്കിലുള്ള ഓരോ നോഡൽ ഓഫീസർമാരെ വീതം നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(Home Minister Ramesh Chennithala Announces South India Level Expansion For Operation Toofan Drug Drive)

കേന്ദ്ര ഏജൻസികളെയും അയൽ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരെയും ഒന്നിപ്പിച്ചുകൊണ്ടുള്ള വിപുലമായ സംയുക്ത ഓപ്പറേഷനാണ് അടുത്ത ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ബസ്, ട്രെയിൻ, വിമാനം, ബോട്ട് തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ കേരളത്തിലേക്ക് മയക്കുമരുന്ന് എത്തുന്നത് പൂർണ്ണമായി തടയും. ഓപ്പറേഷൻ തൂഫാൻ കർശനമായതോടെ കൊറിയർ വഴിയും ഓൺലൈനായും ലഹരിമരുന്ന് എത്തിക്കാൻ മാഫിയ ശ്രമിക്കുന്നുണ്ട്.

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ സ്റ്റോറുകൾ യാതൊരു മരുന്നും നൽകരുത്. ക്യാൻസർ മരുന്നുകൾ വരെ ലഹരിക്കായി ഉപയോഗിക്കുന്ന പശ്ചാത്തലത്തിൽ, നിയമലംഘനം നടത്തുന്ന മെഡിക്കൽ ഷോപ്പുകൾക്കെതിരെ ആരോഗ്യവകുപ്പുമായി ചേർന്ന് സംയുക്ത പരിശോധന നടത്തുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ലഹരി മാഫിയക്കെതിരെ പൊതുജനങ്ങൾ നിയമം കൈയിലെടുത്ത് പൊലീസും കോടതിയും ആകേണ്ടതില്ലെന്നും വിവരങ്ങൾ പോലീസിന് കൈമാറുകയാണ് വേണ്ടതെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു.

പെരുമ്പാവൂരിൽ തല മൊട്ടയടിച്ച സംഭവം ഓപ്പറേഷൻ തൂഫാന്റെ ശോഭ കെടുത്തുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലഹരി കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ തിരുവനന്തപുരത്തും കൊച്ചിയിലും പുതിയ എൻഡിപിഎസ് കോടതികൾ ആരംഭിക്കും. ഇതിനായി 10 പ്രത്യേക കോടതികൾക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ കേസുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടില്ല. ശബരിമല സ്വർണ്ണക്കൊള്ള കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ നൽകിയ കത്ത് ഇതുവരെ കിട്ടിയിട്ടില്ല. വരാനിരിക്കുന്ന തീർത്ഥാടന കാലത്ത് ശബരിമല ചീഫ് പോലീസ് കോർഡിനേറ്ററായി എഡിജിപി പി. വിജയൻ ഐപിഎസിനെ നിയമിച്ചു. ഉസ്ബെക്കിസ്ഥാനിൽ മരണപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർത്ഥിനിയുടെ റീ-പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണെന്നും ഇന്ത്യൻ എംബസി വിഷയം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

Story Summary

Home Minister Ramesh Chennithala announced that ‘Operation Toofan’, Kerala’s anti-drug drive, will be expanded across South India with the appointment of SP-rank nodal officers in neighboring states. Speaking after a South Indian DGPs meet in Thiruvananthapuram, he warned medical stores against selling prescription drugs for substance abuse and announced 10 new NDPS courts.

WhatsApp Channel Banner

Latest updates

ശക്തമായ മഴ: കുട്ടനാടും അപ്പർകുട്ടനാടും വെള്ളത്തിനടിയിൽ; ആലപ്പുഴയിൽ 21...

ആലപ്പുഴ: മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും കിഴക്കൻ മലവെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ കുട്ടനാടും അപ്പർകുട്ടനാടും പൂർണമായും വെള്ളത്തിലായി. മേഖലയിലെ ജനജീവിതം ദുരിതത്തിലായതിനെ തുടർന്ന് ആലപ്പുഴ ജില്ലയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.(Kuttanad flood Worsens...

കർണാടകയിലെ മന്ത്രിസഭാ വികസനം: പുതിയ മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ...

ബെംഗളൂരു: മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കർണാടക സർക്കാരിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മന്ത്രിസഭാ വികസനം ഇന്ന് നടക്കും. കോൺഗ്രസ് ഹൈക്കമാൻഡിന്റെ അന്തിമ അനുമതി ലഭിച്ചതിനെ തുടർന്നാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്...

ബങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പ്: നാലാം റൗണ്ടിലും പ്രശാന്ത് കിഷോറിന് മുന്നേറ്റം,...

പട്ന: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ ലീഡ് ഉയർത്തുന്നു. വോട്ടെണ്ണലിന്റെ നാലാം റൗണ്ട് പൂർത്തിയാകുമ്പോൾ ബി.ജെ.പി സ്ഥാനാർത്ഥി നീരജ് കുമാർ സിൻഹയേക്കാൾ...

ചൈനയിൽ മിന്നൽ പ്രളയം: മരണസംഖ്യ 25 ആയി ഉയർന്നു...

ബെയ്ജിങ്: വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ അപ്രതീക്ഷിത പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു. ദുരന്തം നടന്ന് ഒരു ആഴ്ച പിന്നിടുമ്പോഴാണ് മരണസംഖ്യ പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുന്നത്. അപകടത്തിൽ...

ശിവമോഗയിൽ ക്ഷേത്ര ലിഫ്റ്റിൽ കുടുങ്ങി റിട്ട. എൻജിനീയർക്ക് ദാരുണാന്ത്യം...

ശിവമോഗ: ക്ഷേത്ര ദർശനത്തിനെത്തിയ വയോധികൻ ലിഫ്റ്റിൽ കുടുങ്ങി ദാരുണമായി കൊല്ലപ്പെട്ടു. കർണാടക ശിവമോഗയിലെ വിനായക നഗറിലുള്ള ദത്താത്താത്രേയ സ്വാമി ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. റിട്ടയേർഡ് എൻജിനീയറായ കുമാരസ്വാമി (80) ആണ് മരിച്ചത്.(Retired Engineer Dies...

DON'T MISS

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പകർത്തിയത് അഞ്ച്...

ചിലി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അപൂർവവും വിസ്മയിപ്പിക്കുന്നതുമായ ദൃശ്യരേഖ പുറത്തുവിട്ട് ചിലിയിലെ വെറാ സി. റൂബിൻ ഒബ്സർവേറ്ററി (World Largest Digital Camera Space Photo). ഒരൊറ്റ...

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...