HomeKeralaMLA മോശമായി പെരുമാറിയെന്ന് പരാതി: പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ OP ബഹിഷ്കരിച്ച്...

MLA മോശമായി പെരുമാറിയെന്ന് പരാതി: പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ OP ബഹിഷ്കരിച്ച് ഡോക്ടർമാരുടെ പ്രതിഷേധം, മറുപടിയുമായി MLA | Perumbavoor Taluk Hospital

കൊച്ചി: പെരുമ്പാവൂർ എംഎൽഎ മനോജ് മൂത്തേടൻ മോശമായി പെരുമാറിയെന്ന് ആരോപിച്ച് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ച് പ്രതിഷേധിക്കുന്നു. കൂവപ്പടി സ്വദേശിയുടെ മൃതദേഹം ആശുപത്രിയിലെ ഫ്രീസറിൽ വയ്ക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആശുപത്രിയിലുണ്ടായ തർക്കമാണ് നിലവിലെ ഡോക്ടർമാരുടെ കൂട്ടപ്രതിഷേധത്തിലേക്ക് നയിച്ചത്.(Perumbavoor Taluk Hospital Doctors Boycott OP Protesting Against MLA Manoj Moothedan Misbehavior)

എന്നാൽ, നാട്ടുനടപ്പ് അനുസരിച്ചുള്ള കാര്യങ്ങൾ മാത്രമേ താൻ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നാണ് വിഷയത്തിൽ മനോജ് മൂത്തേടൻ എംഎൽഎ നൽകുന്ന വിശദീകരണം. വീട്ടിൽ വെച്ചുണ്ടായ സ്വാഭാവിക മരണമായതിനാൽ, മൃതദേഹം ആശുപത്രി ഫ്രീസറിൽ സൂക്ഷിക്കണമെങ്കിൽ പോലീസിന്റെ എൻഒസി വേണമെന്ന് ജൂനിയർ ഡ്യൂട്ടി ഡോക്ടർ എംഎൽഎയെ അറിയിച്ചിരുന്നു.

നിയമപരമായ ഈ നിർദ്ദേശം നിലനിൽക്കെ, മാനദണ്ഡങ്ങളൊന്നും പാലിക്കാതെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിക്കണമെന്ന് എംഎൽഎ നിർബന്ധിച്ചതായാണ് ഡോക്ടർമാരുടെ ആക്ഷേപം. വാർഡ് മെമ്പറുടെ കത്ത് മാത്രം ഹാജരാക്കി മൃതദേഹം ഫ്രീസറിലേക്ക് മാറ്റാൻ എംഎൽഎ പറഞ്ഞുവെന്നും, തുടർന്ന് മേലുദ്യോഗസ്ഥർ ഉൾപ്പെടെ എംഎൽഎ പറയുന്നത് അനുസരിക്കാൻ തന്നോട് ആവശ്യപ്പെട്ടതായും ജൂനിയർ ഡോക്ടർ വെളിപ്പെടുത്തി. വിഷയത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിക്ക് ഔദ്യോഗികമായി പരാതി നൽകാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്.

Story Summary

Doctors at Perumbavoor Taluk Hospital boycotted OP services in protest against Perumbavoor MLA Manoj Moothedan for allegedly misbehaving with a junior doctor. The dispute arose when the MLA demanded a body be kept in the hospital freezer using only a ward member’s letter, ignoring the doctor’s legal requirement for a police NOC.

WhatsApp Channel Banner

Latest updates

കുളത്തൂപ്പുഴയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ട സംഭവം: വനംവകുപ്പ്...

കൊല്ലം: കുളത്തൂപ്പുഴയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ കർശന നടപടി. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് കളംകുന്ന് സെക്ഷൻ ഫോറസ്റ്റ്...

പ്രളയബാധിത സംസ്ഥാനങ്ങൾക്ക് 2,117.85 കോടിയുടെ കേന്ദ്രസഹായം: പട്ടികയിൽ കേരളമില്ല,...

തിരുവനന്തപുരം: രാജ്യത്ത് കാലവർഷക്കെടുതിയും മിന്നൽ പ്രളയവും നേരിടുന്ന ഏഴ് സംസ്ഥാനങ്ങൾക്ക് അടിയന്തര ധനസഹായമായി 2,117.85 കോടി രൂപ കേന്ദ്ര സർക്കാർ മുൻകൂറായി അനുവദിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽ നിന്നുള്ള കേന്ദ്ര വിഹിതമാണ്...

CJP പ്രതിഷേധം: 180ഓളം യൂട്യൂബർമാരും ഇൻഫ്ലുവൻസർമാരും ഡൽഹി പോലീസിൻ്റെ...

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ സി.ജെ.പി നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും യൂട്യൂബർമാർക്കുമെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്. പ്രതിഷേധത്തിനിടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനും അക്രമത്തിന് പ്രേരിപ്പിച്ചതിനും രാജ്യവ്യാപകമായി 180-ഓളം സോഷ്യൽ മീഡിയ...

വളപട്ടണം പുഴയിൽ ജലനിരപ്പ് ഉയർന്നു: പറശ്ശിനിക്കടവ് ബോട്ട് സർവീസുകൾ...

കണ്ണൂർ: കനത്ത മഴയെ തുടർന്ന് വളപട്ടണം പുഴയിൽ ജലനിരപ്പും ഒഴുക്കും ശക്തമായതോടെ പറശ്ശിനിക്കടവ് - വളപട്ടണം മേഖലയിലെ ബോട്ട് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ വെള്ളം കയറിയ പശ്ചാത്തലത്തിൽ സംസ്ഥാന...

ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും അതിരൂക്ഷമായ കടലാക്രമണം: തീരദേശ റോഡിൽ നാട്ടുകാരുടെ...

ആലപ്പുഴ: ശമനമില്ലാതെ തുടരുന്ന കാലവർഷക്കെടുതികൾക്കും കനത്ത കടലാക്രമണത്തിനും പിന്നാലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ തീരദേശ ജീവിതം സ്തംഭിച്ചു. ശനിയാഴ്ച പുലർച്ചെയുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും തൃക്കുന്നപ്പുഴ പ്രണവം ജങ്ഷനും മൂത്തേരിക്കുമിടയിൽ 15-ഓളം വൈദ്യുത...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....