HomeKerala'സംഘടനകൾ അവിടെ യാതൊരു ഭക്ഷണവും കൊടുക്കേണ്ട കാര്യമില്ല, ഗവണ്‍മെന്‍റിന്‍റെ ഉത്തരവാദിത്വമാണത്': മെഡിക്കൽ...

‘സംഘടനകൾ അവിടെ യാതൊരു ഭക്ഷണവും കൊടുക്കേണ്ട കാര്യമില്ല, ഗവണ്‍മെന്‍റിന്‍റെ ഉത്തരവാദിത്വമാണത്’: മെഡിക്കൽ കോളേജുകളിലെ ഭക്ഷണ വിതരണത്തിനെതിരെ G സുധാകരൻ | G Sudhakaran

ആലപ്പുഴ: മെഡിക്കൽ കോളേജുകളിൽ രാഷ്ട്രീയ പാർട്ടികളോ മറ്റ് സംഘടനകളോ കൊടി കെട്ടി ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്നും, അത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമാണെന്നും എംഎൽഎ ജി. സുധാകരൻ. മൂന്നാഴ്ച മുമ്പ് താനും കെ.സി. വേണുഗോപാലും കളക്ടറും സൂപ്രണ്ടും പങ്കെടുത്ത യോഗത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ ഇത്തരത്തിൽ യാതൊരു സംഘടനകളും ഭക്ഷണ വിതരണം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും എന്നാൽ ആ തീരുമാനം പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.( G Sudhakaran Opposes Food Distribution By Political Organizations In Medical Colleges)

വിദ്യാർത്ഥികളോട് സംസാരിക്കവെയാണ് മെഡിക്കൽ കോളേജുകളിലെ പ്രവണതകളെ സുധാകരൻ രൂക്ഷമായി വിമർശിച്ചത്. മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ രാഷ്ട്രീയ പാർട്ടിയുടെ ഷെഡും വച്ച് കൊടിയും കെട്ടി ഇരിക്കുകയാണ്. എന്നിട്ട് അവിടെ അന്നദാനം കൊടുക്കുന്നു. പിന്നെ ഗവൺമെന്റിന്റെ ജോലി എന്താണ്? ഞങ്ങൾ ചോറ് കൊടുക്കുകയാണ്, കഞ്ഞി കൊടുക്കുകയാണ് എന്നാണ് പറയുന്നത്. എന്നിട്ട് അവിടെ കൊടിയും കെട്ടും. ഇതെല്ലാം അടിയന്തരമായി നീക്കം ചെയ്യണം. ഒരു പാർട്ടിയെയും അവിടെ കയറ്റിക്കൂടാ. പാർട്ടിയിൽപ്പെട്ട മനുഷ്യർക്ക് വരാം, പക്ഷേ അവിടെ പാർട്ടികൾ വരരുത്. സംഘടനകൾ അവിടെ യാതൊരു ഭക്ഷണവും കൊടുക്കേണ്ട കാര്യമില്ല. അത് ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

ദൈവം തമ്പുരാൻ വിചാരിച്ചാൽ ഇത് നന്നാവുമോ? ഇതൊക്കെ മാറ്റണം, സുധാകരൻ പറഞ്ഞു. മെഡിക്കൽ കോളേജുകളിൽ സാധാരണക്കാർക്ക് ചികിത്സ നിഷേധിക്കപ്പെടുന്നതിനെ കുറിച്ചും ജി. സുധാകരൻ തുറന്നടിച്ചു.

Story Summary

MLA G. Sudhakaran stated that political parties and organizations should not distribute food inside medical college campuses, emphasizing that it is the government’s responsibility. He criticized organizations for setting up sheds and flags for food distribution in Alappuzha Medical College despite a prior decision taken in a high-level meeting.

WhatsApp Channel Banner

Latest updates

കനത്ത മഴ തുടരുന്നു: 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം...

പെറുവിലെ നാസ്‌കയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വിമാനം തകർന്നു വീണു:...

ലിമ: പെറുവിലെ പ്രശസ്തമായ 'നാസ്ക ലൈൻസിന്' മുകളിലൂടെ കാഴ്ചകൾ കാണാനായി പറന്ന ചെറിയ വിനോദസഞ്ചാര വിമാനം തകർന്നു വീണ് 13 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച നാസ്ക നഗരത്തിന് പുറത്തുള്ള വയലിലേക്കാണ് വിമാനം തകർന്നുവീണതെന്ന്...

പേമാരിയിൽ തകർന്ന് കേരളം: 8 മരണം; 12 ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിയുടെ താണ്ഡവം തുടരുന്നു. കഴിഞ്ഞ രാത്രിയിൽ പെയ്ത അതിതീവ്ര മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വിവിധ അപകടങ്ങളിലുമായി എട്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്...

രക്തബന്ധങ്ങൾക്കപ്പുറം മനസ്സുകളെ ചേർത്തുനിർത്തുന്ന സൗഹൃദം; ഇന്ന് ഫ്രണ്ട്ഷിപ്പ് ഡേ...

ജീവിതത്തിലെ സന്തോഷങ്ങളും വിജയങ്ങളും പ്രതിസന്ധികളും ഒരുപോലെ പങ്കുവെച്ച് മുന്നോട്ടുപോകാൻ കരുത്താകുന്ന ബന്ധമാണ് സൗഹൃദം. രക്തബന്ധങ്ങൾക്കപ്പുറം മനസ്സുകളെ ചേർത്തുനിർത്തുന്ന സൗഹൃദത്തിന്റെ മഹത്വം ഓർമിപ്പിച്ച് ഇന്ന് സൗഹൃദ ദിനം (Friendship Day). ഓരോ വർഷവും ഓഗസ്റ്റ്...

കാവേരി തർക്കം രൂക്ഷം: കബനി ഡാം തുറന്ന് കർണാടക;...

ബെംഗളൂരു : കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ കർണാടക തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടു (Cauvery water dispute). മൈസൂരുവിലെ കബനി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയർത്തിയത്. സെക്കൻഡിൽ 10,000 ഘനയടി വെള്ളമാണ് തമിഴ്‌നാട്ടിലേക്ക്...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....