തൃശ്ശൂർ: ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തിൽ മന്ത്രിമാർ നിലപാട് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇന്നലെ മാധ്യമങ്ങളോട് കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ടെന്നും അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു.(Ministers Respond To Controversy Over VCs Attending RSS Event)
പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് നാല് വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തെന്നും, ആദ്യം ആ വിഷയത്തിൽ മാപ്പ് പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
മതപരമായ പരിപാടികളിൽ വൈസ് ചാൻസലർമാർ പങ്കെടുക്കാൻ പാടില്ലെന്നും, അക്കാദമിക് രംഗത്തെ ഇത്തരം നീക്കങ്ങൾ തെറ്റായ കീഴ്വഴക്കമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Story Summary
Higher Education Minister Roji M. John avoided further comment on the controversy surrounding Vice-Chancellors attending an RSS event, referring to his previous statements. Meanwhile, Home Minister Ramesh Chennithala hit back at the Opposition Leader, reminding him that four VCs had attended RSS events during the previous LDF government’s tenure and asserting that VCs should refrain from participating in religious/political functions.

