Description
Digital Voice of Kerala
Sunday, June 14, 2026

Digital Voice of Kerala
HomeKerala'കേരളത്തിനു പുറത്ത് കോൺഗ്രസിൻെറ പിന്തുണ കൊണ്ട് മാത്രം പാർലമെന്റിൽ അംഗത്വം നിലനിർത്തുന്ന...

‘കേരളത്തിനു പുറത്ത് കോൺഗ്രസിൻെറ പിന്തുണ കൊണ്ട് മാത്രം പാർലമെന്റിൽ അംഗത്വം നിലനിർത്തുന്ന പാർട്ടിയാണ് CPM, സ്വന്തം മുഖം വികൃതമായതിന് രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്തിന്?’: KC വേണുഗോപാൽ | KC Venugopal Slams CPIM

🎙️ Latest Podcast

തിരുവനന്തപുരം : സ്വന്തം മുഖം വികൃതമായതിന് രാഹുൽ ഗാന്ധിയെ പഴിക്കുന്ന സി.പി.എമ്മിന്റെ നിലപാട് അങ്ങേയറ്റം പരിഹാസ്യമാണെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. കേരളത്തിലെ ദയനീയ പരാജയത്തിന്റെ കാരണങ്ങൾ വസ്തുനിഷ്ഠമായി പരിശോധിക്കുന്നതിന് പകരം, രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് രാഷ്ട്രീയ അസ്തിത്വം നിലനിർത്താനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(KC Venugopal Slams CPIM Over Criticism Of Rahul Gandhi)

കേരളത്തിന് പുറത്ത് കോൺഗ്രസിന്റെ ദയയിൽ പാർലമെന്റിൽ അംഗത്വം നിലനിർത്തുന്ന പാർട്ടിക്ക് രാഹുൽ ഗാന്ധിയുടെ നേതൃപാടവത്തെ ചോദ്യം ചെയ്യാൻ യാതൊരു യോഗ്യതയുമില്ലെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ഇ.ഡി ഏജന്റ് എന്ന് വിളിച്ച് അധിക്ഷേപിക്കുന്നവർ, രാഹുൽ ഗാന്ധിയുടെ ചിത്രം കാണിച്ച് വോട്ട് വാങ്ങി ജയിച്ചവരാണെന്ന കാര്യം മറക്കരുത്.

ബി.ജെ.പിയുടെ ഏകാധിപത്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനാണ് കോൺഗ്രസിന്റെ മുൻകൈയിൽ ഇന്ത്യ മുന്നണി രൂപീകരിച്ചത്. തമിഴ്നാട്ടിൽ ബി.ജെ.പി നടപ്പിലാക്കാൻ ശ്രമിച്ച അട്ടിമറി നീക്കങ്ങൾ തടയാനാണ് കോൺഗ്രസ് ടി.വി.കെയുമായി സഹകരിച്ചത്. ഇതേ നിലപാടാണ് പിന്നീട് സി.പി.എമ്മും പിന്തുടർന്നത്, എന്നാൽ അത് സൗകര്യപൂർവ്വം അവർ മറക്കുന്നു. പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേൽക്കുന്നത് ജനാധിപത്യപരമായ കാര്യമാണ്. ഈ വസ്തുത ഉൾക്കൊള്ളാൻ കഴിയാത്ത സി.പി.എമ്മിന്റെ സങ്കുചിത കാഴ്ചപ്പാടാണ് അവരുടെ തകർച്ചയ്ക്ക് കാരണം. ഇനിയും രാഹുൽ ഗാന്ധിക്ക് മേൽ കുതിരകയറാൻ നിന്നാൽ ഇതിലും വലിയ പരാജയങ്ങൾ സി.പി.എമ്മിനെ കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Story Summary

Congress leader K.C. Venugopal has launched a scathing attack on the CPI(M), attributing its declining political relevance to a deep-seated inferiority complex. He criticized the CPI(M) for targeting Rahul Gandhi to distract from their own dismal performance in Kerala and reminded them that they hold parliamentary representation outside Kerala largely due to Congress support.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.