കൊൽക്കത്ത: ബിജെപിക്ക് എതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ആഹ്വാനം ചെയ്തു. ആവശ്യമായി വന്നാൽ ഡൽഹിയിലെത്തി സിജെപി നടത്തുന്ന പ്രക്ഷോഭങ്ങളിൽ പങ്കാളിയാകുമെന്നും അവർ വ്യക്തമാക്കി. കൊൽക്കത്തയിൽ സംഘടിപ്പിച്ച ടിഎംസിയുടെ രക്തസാക്ഷി ദിന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മമത.(Mamata Banerjee Calls For Opposition Unity...
മുംബൈ: കഴിഞ്ഞ ഏപ്രിലിൽ പാർലമെന്റിൽ പരാജയപ്പെട്ട മണ്ഡല പുനർനിർണ്ണയ ബില്ലിൽ കേന്ദ്ര സർക്കാരുമായി എൻസിപി (ശരദ് പവാർ) വിഭാഗം ധാരണയിലെന്ന വാർത്തകൾ തള്ളി പാർട്ടി എംപി സുപ്രിയ സുലെ. എൻസിപി (എസ്പി) എൻഡിഎ സഖ്യത്തിലേക്ക് പോകുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അവർ വ്യക്തമാക്കി.(Supriya Sule clarifies NCP SP stand on Delimitation Bill denies...
തിരുവനന്തപുരം : സ്വന്തം മുഖം വികൃതമായതിന് രാഹുൽ ഗാന്ധിയെ പഴിക്കുന്ന സി.പി.എമ്മിന്റെ നിലപാട് അങ്ങേയറ്റം പരിഹാസ്യമാണെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. കേരളത്തിലെ ദയനീയ പരാജയത്തിന്റെ കാരണങ്ങൾ വസ്തുനിഷ്ഠമായി പരിശോധിക്കുന്നതിന് പകരം, രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് രാഷ്ട്രീയ അസ്തിത്വം നിലനിർത്താനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(KC Venugopal Slams CPIM Over Criticism Of...
മുംബൈ: പ്രതിപക്ഷ പാർട്ടികൾ കോൺഗ്രസിൽ ലയിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗട്ടിനെയും കോൺഗ്രസിനെയും രൂക്ഷമായി പരിഹസിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് (Congress NCP Merger Debate). "ബെഗാനി ഷാദി മേം അബ്ദുള്ള ദീവാന" (മറ്റൊരാളുടെ കല്യാണത്തിന് അബ്ദുള്ള വെറുതെ ആവേശം കൊള്ളുന്നു) എന്ന ഹിന്ദി പ്രയോഗം കടമെടുത്തായിരുന്നു ഫഡ്‌നാവിസിന്റെ പരിഹാസം....
ചെന്നൈ: നടൻ വിജയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തെ (ടിവികെ) 'ഇന്ത്യ' സഖ്യത്തിന്റെ നിർണായക യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചു. പാർലമെന്റിൽ അംഗങ്ങളുള്ള രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമാണ് ഈ യോഗത്തിൽ പങ്കെടുക്കാൻ യോഗ്യതയെന്നും, അതുകൊണ്ടാണ് വിജയുടെ പാർട്ടിയെ ഉൾപ്പെടുത്താത്തതെന്നും തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ. ശെൽവപെരുന്തഗൈ മാധ്യമങ്ങളോട് വ്യക്തമാക്കി.(Congress Clarifies TVK...
ന്യൂഡൽഹി: ഇന്ത്യാ സഖ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന നിർണ്ണായക യോഗം ഇന്ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ചേരുന്നു. ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം ആരംഭിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വിളിച്ചുചേർത്ത യോഗത്തിൽ 23 പാർട്ടികൾ പങ്കെടുക്കുമെന്ന് എഐസിസി വക്താവ് ജയറാം രമേശ് അറിയിച്ചെങ്കിലും, സഖ്യത്തിനുള്ളിലെ അതൃപ്തി മറനീക്കി പുറത്തുവരികയാണ്. പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസുമായുള്ള...
ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ ദേശീയ കൂട്ടായ്മയായ 'ഇന്ത്യ' സഖ്യത്തിൽ ഉൾപ്പോര് വർധിക്കുന്നു. സിപിഎമ്മിന് പിന്നാലെ ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു രംഗത്തെത്തി. മുന്നണി മര്യാദകൾ കോൺഗ്രസ് ലംഘിക്കുന്നുവെന്നാണ് ജെഎംഎമ്മിന്റെ പ്രധാന ആരോപണം.(Internal Tensions Rise In INDIA Alliance Over Seat Sharing)
ജാർഖണ്ഡിലെ രണ്ട് രാജ്യസഭാ സീറ്റുകളും...
ന്യൂഡൽഹി: വനിതാ സംവരണത്തിന്റെ (Women's Reservation Bill) മറവിൽ മണ്ഡല പുനർനിർണ്ണയം നടത്തി ലോക്‌സഭാ സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ഒറ്റക്കെട്ടായി എതിർക്കാൻ പ്രതിപക്ഷ പാർട്ടികളുടെ 'ഇന്ത്യ' (INDIA) സഖ്യം തീരുമാനിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം. വനിതാ സംവരണത്തെ തത്വത്തിൽ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അതിനെ...
ന്യൂഡൽഹി: സ്വതന്ത്ര ലോക്സഭാ എം.പി. പപ്പു യാദവ് എന്ന രാജേഷ് രഞ്ജന് നേരെ ഡൽഹിയിൽ വാർത്താസമ്മേളനത്തിനിടെ ചെരുപ്പേറ്. ദാരുണമായ ആക്രമണത്തിന് പിന്നാലെ അക്രമിയായ ഉത്തർപ്രദേശ് ബുലന്ദ്ഷഹർ...