HomeKerala'വീണയുടെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്, എന്നോട് ഒന്നും ചോദിച്ചിട്ടില്ല, മുഖ്യമന്ത്രി...

‘വീണയുടെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്, എന്നോട് ഒന്നും ചോദിച്ചിട്ടില്ല, മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്താണെന്ന് അദ്ദേഹത്തോട് ചോദിക്കണം’: പിണറായി വിജയൻ | Pinarayi Vijayan Criticizes

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ബി.ജെ.പി ഇതര പാർട്ടികൾക്കെതിരെ ആയുധമായി ഉപയോഗിക്കുന്നതാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇ.ഡി റെയ്ഡുകളുടെ കാര്യത്തിൽ കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നത് വളരെ സങ്കുചിതമായ നിലപാടാണെന്നും അദ്ദേഹം വിമർശിച്ചു.(Pinarayi Vijayan Criticizes Congress Stance On ED Raids)

തങ്ങൾക്ക് നേരെ നടപടി വരുമ്പോൾ മാത്രം ഇ.ഡിക്കെതിരെ പ്രതികരിക്കുന്ന കോൺഗ്രസ്, ബി.ജെ.പി ഇതര പാർട്ടികൾ വേട്ടയാടപ്പെടുമ്പോൾ മൗനം പാലിക്കുന്നു. എം.കെ. സ്റ്റാലിൻ, അരവിന്ദ് കെജരിവാൾ തുടങ്ങിയ നേതാക്കൾ ഇത്തരം നടപടികൾക്കെതിരെ ശക്തമായി രംഗത്തുവന്നിട്ടും കോൺഗ്രസ് നേതൃത്വം ഒളിച്ചുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിക്കാത്തതിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും പിണറായി പറഞ്ഞു. ബി.ജെ.പി അധികാരത്തിൽ വന്നതിന് ശേഷം പ്രതിപക്ഷ പാർട്ടികൾക്കെതിരെ നിരന്തരമായി നടത്തുന്ന കഠിനമായ നീക്കങ്ങളുടെ ഭാഗമാണ് ഈ റെയ്ഡുകളെന്ന് പിണറായി വിജയൻ വ്യക്തമാക്കി. മകൾ വീണയുടെ ഒരു ബാങ്ക് അക്കൗണ്ട് ഇ.ഡി മരവിപ്പിച്ച കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. റെയ്ഡ് സമയത്ത് താൻ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ഉദ്യോഗസ്ഥർ തന്നോട് ഒന്നും ചോദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, എല്ലാ സ്ഥലങ്ങളിലും ശാന്തമായാണ് പ്രതിഷേധങ്ങൾ നടന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Story Summary

Opposition Leader Pinarayi Vijayan has criticized the Congress leadership for its narrow stance on ED raids, accusing them of reacting only when they are personally targeted rather than standing with other non-BJP parties. He also confirmed that his daughter Veena Vijayan’s bank account has been frozen by the ED following recent raids.

WhatsApp Channel Banner

Latest updates

ഭരണനടപടിക്രമങ്ങളിൽ വൻ പരിഷ്കാരങ്ങളുമായി സർക്കാർ: ഓണക്കിറ്റ് ആഗസ്റ്റ് 10...

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ പദ്ധതികൾ വൈകുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം പൂർണമായി ഒഴിവാക്കാൻ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ അടിസ്ഥാനമാക്കിയുള്ള വലിയ ഭരണപരിഷ്കാരങ്ങൾക്ക് അംഗീകാരം നൽകി മന്ത്രിസഭായോഗം. അസറ്റ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം, പ്ലാൻ സ്പേസ് 2...

‘പ്രതികരണ ശേഷിയുള്ള ജനതയ്ക്ക് മാത്രമേ കെട്ടുറപ്പുള്ള ഭരണകൂടത്തെ സൃഷ്ടിക്കാനാകൂ’:...

തിരുവനന്തപുരം: പ്രതികരണശേഷിയുള്ള ജനതയ്ക്ക് മാത്രമേ ശക്തമായ ഒരു ഭരണകൂടത്തെ സൃഷ്ടിക്കാൻ സാധിക്കൂ എന്ന് നടൻ നിവിൻ പോളി. അഴിമതിക്കെതിരായ പോരാട്ടം സ്‌കൂളുകളിലും കോളേജുകളിലും നിന്ന് തന്നെ ആരംഭിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന വിജിലൻസ്...

ഹെപ്പറ്റൈറ്റിസ് രോഗപ്രതിരോധത്തിന് ഊർജ്ജിത നടപടി, മരുന്നുകൾ വാങ്ങാൻ 500...

തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് പോലുള്ള മാരകരോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും വാക്സിനേഷൻ ഊർജ്ജിതമാക്കുന്നതിനും വ്യാപകമായ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച സംസ്ഥാനതല ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം...

കോമൺവെൽത്ത് ഗെയിംസ് 2026: ലോങ് ജമ്പിൽ വെള്ളിത്തിളക്കവുമായി മുരളി...

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്ക് അഭിമാന നിമിഷം സമ്മാനിച്ച് ലോങ് ജമ്പിൽ വെള്ളി മെഡൽ നേടി മുരളി ശ്രീശങ്കർ. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ 8.09 മീറ്റർ ദൂരം ചാടിയാണ് ശ്രീശങ്കർ രണ്ടാമതെത്തിയത്....

മായാത്ത മുറിവായി വയനാട്: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ...

വയനാട്: കേരളത്തെ ഒന്നാകെ നടുക്കിയ വയനാട് മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം തികയുന്നു. 2024 ജൂലൈ 30-ന് അർദ്ധരാത്രിയിൽ പ്രകൃതി തീർത്ത സംഹാരതാണ്ഡവം അട്ടമല, മുണ്ടക്കൈ, ചൂരൽമല,...

DON'T MISS

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

ചീവീടിനെ പിടിക്കാൻ പോയ ഭാര്യ കിണറ്റിൽ വീണു; ഭാര്യ...

ഷാങ്ഹായ്: ചീവീടുകളെ പിടിക്കാൻ ഭാര്യയ്‌ക്കൊപ്പം പോയ യുവാവ്, ഭാര്യ അബദ്ധത്തിൽ ആഴമേറിയ കുഴിയിലേക്ക് വീണതോടെ അവളെ ഒറ്റയ്ക്കാക്കാതിരിക്കാൻ പിന്നാലെ ചാടിയത് ചൈനയിൽ വൈറലാകുന്നു (Husband Jumps Into Well To Stay With...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...