തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് പോലുള്ള മാരകരോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും വാക്സിനേഷൻ ഊർജ്ജിതമാക്കുന്നതിനും വ്യാപകമായ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച സംസ്ഥാനതല ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Minister K Muraleedharan Announces 500 Crore Fund To Resolve Medicine Shortage)
സർക്കാർ ആശുപത്രികളിൽ അനുഭവപ്പെടുന്ന മരുന്ന് ക്ഷാമത്തിന് അടിയന്തര പരിഹാരം കാണുമെന്നും മരുന്നുകൾ വാങ്ങുന്നതിനായി ആരോഗ്യ വകുപ്പിന് 500 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. രോഗപ്രതിരോധത്തിലും നിയന്ത്രണത്തിലും ഒത്തൊരുമയോടെ പ്രവർത്തിക്കുന്നതാണ് കേരളത്തിന്റെ നേട്ടമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും, ജീവനക്കാർ രോഗികളോട് മാന്യമായി പെരുമാറണമെന്നും മന്ത്രി നിർദ്ദേശിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഡോ. എസ്. ശ്രീജയ നയിച്ച ബോധവൽക്കരണ സെമിനാറും, നൂറിലധികം ആളുകൾ പങ്കെടുത്ത ഹെപ്പറ്റൈറ്റിസ്-ബി പരിശോധനയും സംഘടിപ്പിച്ചു.
Story Summary
Kerala Health and Devaswom Minister K. Muraleedharan announced enhanced measures for early detection and widespread vaccination against Hepatitis-B and C during the State-level World Hepatitis Day event at Thiruvananthapuram Medical College. He also allocated ₹500 crore to clear the shortage of medicines in government hospitals, while MLA V. Muraleedharan stressed the need for community involvement in disease eradication.


