Description
Digital Voice of Kerala
Tuesday, May 26, 2026

Digital Voice of Kerala
HomeKeralaഗണ്മാൻമാരുടെ മർദ്ദനം: അച്ചടക്ക നടപടി ഇന്ന്; പ്രതികളുടെ ജാമ്യാപേക്ഷയും കോടതിയിൽ |...

ഗണ്മാൻമാരുടെ മർദ്ദനം: അച്ചടക്ക നടപടി ഇന്ന്; പ്രതികളുടെ ജാമ്യാപേക്ഷയും കോടതിയിൽ | Gunmen Assault Case

🎙️ Latest Podcast

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയുള്ള അച്ചടക്ക നടപടി ഇന്നുണ്ടായേക്കും. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, എസ്കോർട്ട് പൊലീസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവരെ സസ്‌പെൻഡ് ചെയ്യുമെന്നാണ് സൂചന. കേസിൽ നേരത്തെ തന്നെ പ്രതി ചേർക്കപ്പെട്ട ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി വൈകാതെ കോടതിയിൽ റിപ്പോർട്ട് നൽകും.(Gunmen Assault Case Action Against Former CM’s Gunman Today)

പൊലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന സമരക്കാരെ അന്യായമായി മർദിച്ചതിനാണ് ഇവർക്കെതിരെ നടപടി. അതേസമയം, കേസിൽ മുൻകൂർ ജാമ്യം തേടി ഗൺമാൻമാരായ അനിൽകുമാറും സന്ദീപും നൽകിയ ഹർജി ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജില്ലാ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് ജാമ്യാപേക്ഷയിൽ വാദം കേൾക്കുക.

വി.ഐ.പി സുരക്ഷാ ഡ്യൂട്ടിയുടെ ഭാഗമായുള്ള ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണ് തങ്ങൾ നടത്തിയതെന്നാണ് പ്രതികളുടെ വാദം. എന്നാൽ, മർദനമേറ്റ എ.ഡി. തോമസ് എം.എൽ.എയടക്കമുള്ളവർ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർക്കും. സംഭവത്തിൽ പുതിയ യു ഡി എഫ് സർക്കാരാണ് പുനരന്വേഷണം പ്രഖ്യാപിച്ചത്.

Story Summary

Suspension and disciplinary action are expected today against former Kerala Chief Minister Pinarayi Vijayan’s gunman and escort police involved in assaulting Youth Congress workers during Navakerala Sadas. Meanwhile, the Alappuzha District Sessions Court will consider the anticipatory bail plea filed by the accused security officials today.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.