HomeKeralaതലസ്ഥാനത്തെ KSU-SFI സംഘർഷം: SFI നേതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്; ഇന്ന് സെക്രട്ടറിയേറ്റിലേക്ക്...

തലസ്ഥാനത്തെ KSU-SFI സംഘർഷം: SFI നേതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്; ഇന്ന് സെക്രട്ടറിയേറ്റിലേക്ക് SFI മാർച്ച് | Kerala University Election Clash

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തലസ്ഥാനത്ത് പാളയത്തുണ്ടായ കെഎസ്‌യു – എസ്എഫ്ഐ വൻ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്. കന്റോൺമെന്റ് പോലീസാണ് വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തി രണ്ട് എഫ്.ഐ.ആറുകൾ തയ്യാറാക്കിയത്. അതേസമയം, പൊലീസ് ഏകപക്ഷീയമായി പെരുമാറി എന്നാരോപിച്ച് എസ്എഫ്ഐ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.(Kerala University Election Clash Police Register Attempt To Murder Case Against SFI Leaders)

തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനെത്തിയ കെഎസ്‌യു പ്രവർത്തകൻ അഭിജിത്ത് സജിയെ ഐഡി കാർഡ് ചോദിച്ച് ക്രൂരമായി മർദ്ദിച്ചതിനാണ് ആദ്യ കേസ്. എസ്എഫ്ഐ പ്രവർത്തകരായ ആഷിഖ്, അർജുൻ, വൈഭവ് ചാക്കോ, ഹരികൃഷ്ണൻ എന്നിവർക്കെതിരെയാണ് ഈ കേസ്. ഫലം വന്നതിന് ശേഷം രാത്രി 10 മണിയോടെ പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപമുണ്ടായ തെരുവ് യുദ്ധത്തിലാണ് രണ്ടാമത്തെ കേസ്. സംഘർഷം തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥൻ അനൂപിനെ ആക്രമിച്ചതിനും, സർക്കാർ വാഹനത്തിന്റെ ചില്ല് തകർത്ത് പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസ്.

ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥൻ്റെ ഇടത് കൈയിലെ എല്ലൊടിഞ്ഞിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി എസ്എഫ്ഐ നേതാക്കളായ ആദർശ്, നന്ദൻ, സംഗീത്, ആദിത്യ ശങ്കർ എന്നിവരടക്കം അൻപതോളം പേർക്കെതിരെയാണ് രണ്ടാമത്തെ എഫ്‌ഐആർ. 37-ൽ 35 സീറ്റും നേടിയാണ് ശിവ എസ്. ചെയർമാനായ എസ്എഫ്ഐ പാനൽ സർവകലാശാല ഭരണം നിലനിർത്തിയത്. രണ്ട് സീറ്റുകൾ മാത്രമാണ് കെഎസ്‌യുവിന് ലഭിച്ചത്. തങ്ങളുടെ ആഹ്ലാദ പ്രകടനത്തിന് നേരെ കെഎസ്‌യു പ്രവർത്തകർ കല്ലെറിഞ്ഞതാണ് സംഘർഷത്തിന് കാരണമായതെന്നാണ് എസ്എഫ്ഐയുടെ ആരോപണം. കല്ലേറും ലാത്തിച്ചാർജും കാരണം യുദ്ധക്കളമായ പാളയത്ത് നിലവിൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

Story Summary

The Cantonment Police registered two FIRs against SFI activists, including attempts to murder, following the clashes that erupted after the Kerala University Union elections. The cases were filed for allegedly assaulting a KSU worker and attacking police personnel, which resulted in the fracturing of the Museum SHO’s arm.

WhatsApp Channel Banner

Latest updates

ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി:...

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ തട്ടിപ്പുകൾക്കുമെതിരെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന 'പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026' ലോക്‌സഭയിൽ അവതരിപ്പിച്ചു. എന്നാൽ ബിൽ അവതരണത്തിന് തൊട്ടുപിന്നാലെ പ്രതിപക്ഷാംഗങ്ങളുടെ...

നീറ്റ് പരീക്ഷ ഓൺലൈനാക്കൽ: നന്ദൻ നിലേകനി സമിതിയുടെ ശുപാർശകൾ...

ന്യൂഡൽഹി: നീറ്റ് (NEET) പരീക്ഷകൾ ഓൺലൈൻ രീതിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ രൂപീകരിച്ച നന്ദൻ നിലേകനി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ ശുപാർശകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പരീക്ഷകൾ നിലവിലെ പേപ്പർ...

ലഹരിമരുന്ന് കേസ്: രണ്ടാമത്തെ അധ്യാപികയെയും പിരിച്ചുവിട്ടു | Vadakara Drug...

കോഴിക്കോട് : വടകരയിൽ എം.ഡി.എം.എ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടാമത്തെ അധ്യാപിക കാവ്യയെയും സർവീസിൽ നിന്നും പിരിച്ചുവിട്ട് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിറങ്ങി. പേരാമ്പ്ര ബി.ആർ.സിയിലെ (BRC) സ്പെഷ്യൽ എജ്യുക്കേറ്ററായ കൂരാച്ചുണ്ട് സ്വദേശിനി...

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

‘സമാധാനപരമായ പ്രതിഷേധം ഭരണഘടനാപരമായ അവകാശം, അതിൻ്റെ പേരിൽ ലാത്തിച്ചാർജ്...

ന്യൂഡൽഹി: സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന ഒന്നാണെന്നും സമരം നടത്തുന്നതുകൊണ്ടു മാത്രം പ്രതിഷേധക്കാർക്ക് നേരെ ലാത്തിച്ചാർജ് നടത്താൻ പോലീസിന് അവകാശമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ വിദ്യാർത്ഥികൾ ഡൽഹി...

DON'T MISS

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

രണ്ട് മണിക്കൂർ മാത്രം ജോലി; ‘സ്റ്റാർട്ട് ഡേറ്റ് തെറ്റി’...

പുതിയ ജോലി ലഭിച്ചതിന്റെ സന്തോഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ അവസാനിച്ച അനുഭവം പങ്കുവെച്ച് യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ, 'സ്റ്റാർട്ട് ഡേറ്റ്' സംബന്ധിച്ച ആശയക്കുഴപ്പം...

രക്ഷകനായെത്തി സ്പൈഡർമാൻ; വീൽചെയറിൽ തിരക്കേറിയ റോഡ് ക്രോസ്സ് ചെയ്യാൻ...

സൂപ്പർഹീറോകൾ സിനിമകളിലും കോമിക് പുസ്തകങ്ങളിലുമാണ് ഉണ്ടാകാറുള്ളതെന്ന് പലരും കരുതും. എന്നാൽ അമേരിക്കയിലെ അർക്കൻസാസിൽ നടന്ന ഒരു സംഭവം ആ ധാരണയെ മാറ്റിമറിക്കുകയാണ്. സ്പൈഡർമാൻ വേഷം ധരിച്ചിരുന്ന 20-കാരനായ ക്രിസ്റ്റഫർ ഹെല്ലൻതാൽ തിരക്കേറിയ ആറുവരിപ്പാത...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...