Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala
HomeCrimeകട്ടപ്പനയിൽ മദ്യലഹരിയിൽ യുവാവിനെ സുഹൃത്ത് തല്ലിക്കൊന്നു: പ്രതിയായ തമിഴ്നാട് സ്വദേശി പോലീസ്...

കട്ടപ്പനയിൽ മദ്യലഹരിയിൽ യുവാവിനെ സുഹൃത്ത് തല്ലിക്കൊന്നു: പ്രതിയായ തമിഴ്നാട് സ്വദേശി പോലീസ് കസ്റ്റഡിയിൽ | Kattappana murder case

🎙️ Latest Podcast

ഇടുക്കി : കട്ടപ്പനയിൽ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന കൊല്ലം സ്വദേശിയായ യുവാവിനെ സുഹൃത്ത് മദ്യലഹരിയിൽ തല്ലിക്കൊന്നു. കൊല്ലം സ്വദേശി പ്രശാന്തൻ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് കമ്പം സ്വദേശി രമേഷ് പാണ്ഡ്യനെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു.(Kattappana murder case, Idukki Kattappana Scrap Collector Murder Friend Ramesh Pandyan Arrested)

ഞായറാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട പ്രശാന്തനും പ്രതി രമേഷ് പാണ്ഡ്യനും കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലും ആക്രി സാധനങ്ങൾ പെറുക്കിവിറ്റ് ഉപജീവനം നടത്തിവന്നിരുന്നവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രശാന്തനെ കട്ടപ്പന ഇടശേരി ജങ്ഷന് സമീപമുള്ള ആക്രി കടയുടെ മുൻവശത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

കടയുടെ മുന്നിൽ മൃതദേഹം കിടക്കുന്നത് കണ്ട് സംശയം തോന്നിയ സമീപത്തെ വ്യാപാരികളാണ് കട്ടപ്പന പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പ്രശാന്തന്റേത് കൊലപാതകമാണെന്ന് വ്യക്തമായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി രമേഷ് പാണ്ഡ്യൻ പിടിയിലായത്.

Story Summary

A scrap collector named Prashanthan from Kollam was murdered by his friend Ramesh Pandyan, a native of Cumbum, Tamil Nadu, under the influence of alcohol in Kattappana, Idukki. The body was found near a scrap shop at Edassery Junction, and police secured the suspect after verifying CCTV footage.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.