HomeKeralaമുഖ്യമന്ത്രി VD സതീശൻ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും: കേരളത്തിൻ്റെ വികസന...

മുഖ്യമന്ത്രി VD സതീശൻ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും: കേരളത്തിൻ്റെ വികസന പദ്ധതികൾ ചർച്ചയായേക്കും, ധനമന്ത്രിയെയും കാണും | Kerala Chief Minister

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വി.ഡി. സതീശന്റെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഇന്ന്. രാവിലെ 11:15-ന് പ്രധാനമന്ത്രിയുടെ സേവാതീർത്ഥിലെ ഓഫീസിലെത്തി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളും കേന്ദ്ര സഹായങ്ങളും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയാകും.(Kerala Chief Minister VD Satheesan To Meet Prime Minister Narendra Modi In Delhi Today)

തുടർന്ന് ഉച്ചയ്ക്ക് ശേഷം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. നാളെ ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട ശേഷമായിരിക്കും അദ്ദേഹം കേരളത്തിലേക്ക് മടങ്ങുക. സന്ദർശനത്തിൽ രാഷ്ട്രീയ അജണ്ടകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

എയിംസ്, റെയിൽവേ വികസനം, മെട്രോ റെയിൽ വിപുലീകരണം, വിവിധ തുറമുഖ പദ്ധതികൾ എന്നിവയുൾപ്പെടെ കേന്ദ്രത്തിന്റെ അനുമതിയും സാമ്പത്തിക സഹായവും ആവശ്യമായ നിരവധി ആവശ്യങ്ങൾ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കുമെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച ഡൽഹിയിലെത്തിയ വി.ഡി. സതീശൻ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Story Summary

Kerala Chief Minister V.D. Satheesan will hold his first official meeting with Prime Minister Narendra Modi in New Delhi today. The discussion is expected to focus on seeking central assistance for Kerala’s major development projects, including AIIMS, railway expansion, and metro projects.

WhatsApp Channel Banner

Latest updates

സംവിധായകൻ വിജീഷ് മണിയുടെ ജീപ്പ് കത്തിച്ചു: CCTVയിൽ റെയിൻകോട്ട്...

തൃശ്ശൂർ: സംവിധായകൻ വിജീഷ് മണിയുടെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പ് അജ്ഞാതസംഘം കത്തിച്ചു. പുലർച്ചെ ഒന്നരയോടെ ചാവക്കാട് മുതുവട്ടൂർ ആലുംപടിയിലുള്ള വിജീഷിന്റെ വീട്ടുപറമ്പിലാണ് സംഭവം.(Director Vijeesh Mani Jeep Burnt, Chavakkad Police...

യുക്രൈൻ തുറമുഖത്തിന് സമീപം ഡ്രോൺ ആക്രമണം; ഇന്ത്യൻ നാവികൻ...

പ്രയാഗ്‌രാജ്: യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശിയായ യുവ ഇന്ത്യൻ നാവികൻ ഉൾപ്പെടെ രണ്ടുപേരെ കാണാതായി. പ്രയാഗ്‌രാജിലെ നിബി കല ഗ്രാമവാസിയായ 22-കാരൻ രാംചന്ദ്ര...

‘എന്ത് പോസ്റ്റ് ചെയ്താലും രണ്ടുതവണ ആലോചിക്കണം’; വിമർശനങ്ങളെയും സോഷ്യൽ...

അച്ഛൻ മോഹൻലാലിന്റെയും സഹോദരൻ പ്രണവ് മോഹൻലാലിന്റെയും പാത പിന്തുടർന്ന് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന വിസ്മയ മോഹൻലാൽ, താരകുടുംബത്തിലെ അംഗമെന്ന നിലയിൽ നേരിടുന്ന പ്രതീക്ഷകളെക്കുറിച്ചും സോഷ്യൽ മീഡിയ വിമർശനങ്ങളെക്കുറിച്ചും മനസ്സുതുറന്നു. താൻ പങ്കുവയ്ക്കുന്ന ഓരോ...

‘ഇപ്പോൾ ഭരണപക്ഷത്താണ്, ചോദ്യം ചോദിക്കലല്ല പരിഹാരം കാണലാണ് ദൗത്യം’:...

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിഷയത്തിൽ ഇതുവരെ പുലർത്തിയ മൗനത്തിന്റെ കാരണം വ്യക്തമാക്കി എം.പി രാഘവ് ഛദ്ദ. പരീക്ഷാ ചോർച്ചകൾക്കെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ ബില്ലിന്മേൽ രാജ്യസഭയിൽ നടന്ന ചർച്ചയിലാണ് മുൻ എ.എ.പി...

PM ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാം: UDF...

തിരുവനന്തപുരം: പി.എം ശ്രീ (PM SHRI) സ്കൂൾ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ പിന്മാറാമെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറാൻ സാധിക്കില്ലെന്ന ന്യായീകരണവുമായി മുന്നോട്ടുപോയ കേരളത്തിലെ യു.ഡി.എഫ് സർക്കാരിന്...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...