HomeNationalCBSE പരീക്ഷാഫല പുനർമൂല്യനിർണ്ണയത്തിലെ അപാകത: ഉത്തരക്കടലാസുകൾ മാറിയതായി പരാതി, ഒടുവിൽ പ്രതിരോധിച്ച്...

CBSE പരീക്ഷാഫല പുനർമൂല്യനിർണ്ണയത്തിലെ അപാകത: ഉത്തരക്കടലാസുകൾ മാറിയതായി പരാതി, ഒടുവിൽ പ്രതിരോധിച്ച് ബോർഡ് | CBSE Class Twelve Revaluation

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലത്തിന്റെ പുനർമൂല്യനിർണ്ണയ പ്രക്രിയയിൽ വൻ ക്രമക്കേടും അപാകതയുമെന്ന് പരാതി. ബോർഡ് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത സ്കാൻ ചെയ്ത ഉത്തരക്കടലാസുകളിലെ കൈയക്ഷരം തങ്ങളുടേതല്ലെന്ന് കാണിച്ച് നിരവധി വിദ്യാർത്ഥികൾ രംഗത്തെത്തിയതോടെ സിബിഎസ്ഇ പ്രതിരോധത്തിലായി. ഡിജിറ്റൽ മൂല്യനിർണ്ണയത്തിനായി ഉപയോഗിക്കുന്ന ‘ഓൺ-ക്രീൻ മാർക്കിംഗ്’ സംവിധാനത്തിലെ പിഴവാണ് ഉത്തരക്കടലാസുകൾ പരസ്പരം മാറാൻ കാരണമായതെന്നാണ് ആക്ഷേപം.(CBSE Class Twelve Revaluation Controversy Answer Sheets Mismatch Issue Outrage)

ഡൽഹി സ്വദേശിയായ വിദ്യാർത്ഥിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തന്റെ ഫിസിക്‌സ് പരീക്ഷയുടെ ഉത്തരക്കടലാസ് മറ്റാരുടേതോ ആണെന്നും തന്റെ കൈയക്ഷരവുമായി അതിന് യാതൊരു സാമ്യവുമില്ലെന്നും വിദ്യാർത്ഥി എക്‌സിൽ കുറിച്ചു. ഈ പോസ്റ്റിന് 25 ലക്ഷത്തിലധികം വ്യൂസ് ലഭിക്കുകയും വലിയ ചർച്ചയാവുകയും ചെയ്തതോടെ സിബിഎസ്ഇ അടിയന്തരമായി ഇടപെട്ടു. സാങ്കേതിക പിഴവ് സമ്മതിച്ച ബോർഡ്, വിദ്യാർത്ഥിക്ക് യഥാർത്ഥ ഉത്തരക്കടലാസ് ഇമെയിൽ വഴി അയച്ചുകൊടുക്കുകയും മാർക്ക് പുതുക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.

എന്നാൽ ഇതേ പരാതിയുമായി മറ്റൊരു വിദ്യാർത്ഥിനിയും രംഗത്തെത്തിയിട്ടുണ്ട്. തന്റെ കെമിസ്ട്രി പരീക്ഷയുടെ ആദ്യ പേജ് മാത്രമാണ് തന്റേതെന്നും ഉള്ളിലെ പേജുകളിലെ കൈയക്ഷരം മറ്റാരുടേതോ ആണെന്നുമായിരുന്നു പരാതി. ഈ പരാതിയും ശരിയാണെന്ന് ബോർഡ് ഇമെയിൽ വഴി സ്ഥിരീകരിച്ചിട്ടുണ്ട്. സ്കാനിംഗിലെ അവ്യക്തത, പേജുകൾ നഷ്ടപ്പെടൽ തുടങ്ങിയ നിരവധി പരാതികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. ആദ്യഘട്ടത്തിൽ പരാതി ഉന്നയിച്ച വിദ്യാർത്ഥികൾക്കെതിരെ വലിയ സൈബർ ആക്രമണം നടന്നിരുന്നു. എന്നാൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി എത്തി.

Story Summary

CBSE faces severe backlash as Class 12 students allege that the scanned answer sheets uploaded during the re-evaluation process do not match their handwriting, suggesting a mix-up in the On-Screen Marking system. Following a massive social media uproar, CBSE responded to individual complaints and initiated corrective actions to update results.

WhatsApp Channel Banner

Latest updates

ഓണസമ്മാനം: മഞ്ഞ കാർഡുടമകൾക്ക് ഓഗസ്റ്റ് 10 മുതൽ ഓണക്കിറ്റ്...

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാനതല ഓണച്ചന്തകൾ ഓഗസ്റ്റ് 8 മുതൽ ആരംഭിക്കും. റേഷൻ മുൻഗണനാ വിഭാഗത്തിലെ മഞ്ഞക്കാർഡ് ഉടമകൾക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ ആരംഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്...

ലക്ഷ്മിപ്രിയക്കെതിരായ പരാതി: നടി അൻസിബ നേരിട്ട് ഹാജരാകണമെന്ന് കോടതി...

കൊച്ചി: നടി ലക്ഷ്മിപ്രിയക്കെതിരെ നൽകിയ പരാതിയിൽ നടി അൻസിബ ഹസൻ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവ്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അൻസിബയുടെ മൊഴി രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിരിക്കുന്നത്.(Lakshmipriya...

കുണ്ടറയിൽ യുവാവ് മരിച്ചത് പോലീസ് മർദ്ദനം മൂലമെന്ന് കുടുംബം:...

കൊല്ലം: കുണ്ടറയിൽ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കുണ്ടറ സ്വദേശിയായ സിയാദ് ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.(Youth Dies In Kundara Family Alleges...

വാഗ്ദാനം ചെയ്ത ധനസഹായം ലഭിച്ചില്ല: കുടുംബശ്രീ ജില്ലാ മിഷൻ...

വയനാട്: മൈക്രോ പ്ലാൻ വഴി പ്രഖ്യാപിച്ച ഉപജീവന ധനസഹായം വൈകുന്നതിൽ പ്രതിഷേധിച്ച് കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിന് മുന്നിൽ ഉപരോധവുമായി മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ. ഉപജീവന സംരംഭങ്ങൾ ആരംഭിക്കുന്നതിനായി കുടുംബശ്രീ മുഖേന ഒരു കുടുംബത്തിന്...

ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു: പ്രതിപക്ഷ...

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ തട്ടിപ്പുകൾക്കുമെതിരെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന 'പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026' ലോക്‌സഭയിൽ അവതരിപ്പിച്ചു. എന്നാൽ ബിൽ അവതരണത്തിന് തൊട്ടുപിന്നാലെ പ്രതിപക്ഷാംഗങ്ങളുടെ...

DON'T MISS

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

രണ്ട് മണിക്കൂർ മാത്രം ജോലി; ‘സ്റ്റാർട്ട് ഡേറ്റ് തെറ്റി’...

പുതിയ ജോലി ലഭിച്ചതിന്റെ സന്തോഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ അവസാനിച്ച അനുഭവം പങ്കുവെച്ച് യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ, 'സ്റ്റാർട്ട് ഡേറ്റ്' സംബന്ധിച്ച ആശയക്കുഴപ്പം...

രക്ഷകനായെത്തി സ്പൈഡർമാൻ; വീൽചെയറിൽ തിരക്കേറിയ റോഡ് ക്രോസ്സ് ചെയ്യാൻ...

സൂപ്പർഹീറോകൾ സിനിമകളിലും കോമിക് പുസ്തകങ്ങളിലുമാണ് ഉണ്ടാകാറുള്ളതെന്ന് പലരും കരുതും. എന്നാൽ അമേരിക്കയിലെ അർക്കൻസാസിൽ നടന്ന ഒരു സംഭവം ആ ധാരണയെ മാറ്റിമറിക്കുകയാണ്. സ്പൈഡർമാൻ വേഷം ധരിച്ചിരുന്ന 20-കാരനായ ക്രിസ്റ്റഫർ ഹെല്ലൻതാൽ തിരക്കേറിയ ആറുവരിപ്പാത...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...