Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeKerala'പ്രഖ്യാപനം നേരത്തെ വന്നിരുന്നെങ്കിൽ കുറച്ച് കൂടി നന്നായേനെ': മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ VM...

‘പ്രഖ്യാപനം നേരത്തെ വന്നിരുന്നെങ്കിൽ കുറച്ച് കൂടി നന്നായേനെ’: മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ VM സുധീരൻ | VM Sudheeran Critiques

🎙️ Latest Podcast

തിരുവനന്തപുരം: പത്തുദിവസമായി നീളുന്ന മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കോൺഗ്രസിനുള്ളിൽ നിന്നും അതൃപ്തി പുകയുന്നു. പ്രഖ്യാപനം വൈകുന്നത് ശരിയായ നടപടിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഇത്തരം അനിശ്ചിതത്വങ്ങൾ ഘടകകക്ഷികൾക്കിടയിൽ പ്രതിഷേധം സൃഷ്ടിക്കുന്നത് സ്വാഭാവികമാണെന്നും, കുറച്ചുകൂടി വേഗത്തിൽ തീരുമാനമുണ്ടായിരുന്നെങ്കിൽ നന്നായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.(VM Sudheeran Critiques Kerala CM Announcement Delay)

എന്നാൽ, സർക്കാർ രൂപീകരണ നടപടികൾ പൂർത്തിയാക്കി പ്രവർത്തനം തുടങ്ങുന്നതോടെ ഈ അസ്വാരസ്യങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നും, ജനവികാരം മാനിച്ച് പാർട്ടി മുന്നോട്ടുപോകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്, സുധീരൻ കൂട്ടിച്ചേർത്തു.

അതേസമയം, അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് മുഖ്യമന്ത്രിയെ ഇന്ന് തന്നെ പ്രഖ്യാപിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ഹൈക്കമാൻഡ്. ഇന്ദിരാഭവനിൽ ചേരുന്ന നിയമസഭാകക്ഷി യോഗത്തിൽ എഐസിസി തീരുമാനം ദീപ ദാസ്മുൻഷി എംഎൽഎമാരെ അറിയിക്കും. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരിൽ ആര് കേരളത്തിന്റെ സാരഥിയാകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

Story Summary 

Senior Congress leader V.M. Sudheeran has expressed public dissatisfaction over the ten-day delay in announcing the new Kerala Chief Minister, acknowledging the growing frustration among coalition partners and the public. As the party prepares for today’s crucial legislative meeting, efforts are underway to resolve the leadership stalemate and initiate the government formation process.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.