തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു ജനപ്രതിനിധി ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു. കാപ്പ നിയമപ്രകാരം തടവിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുക.(BJP councillor R Sugathan to take oath inside Viyyur jail in a historic first for Kerala)
വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ രാവിലെ 11 മണിക്ക് ചടങ്ങുകൾ നടക്കും. കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരം പരിമിതമായ തോതിൽ അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്കും ജയിലിനുള്ളിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
ചട്ടവിരുദ്ധമായി ഒന്നിലധികം ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് ആർ. സുഗതൻ ഉൾപ്പെടെയുള്ളവരുടെ കൗൺസിലർ സ്ഥാനം മുൻപ് ഹൈക്കോടതി അസാധുവാക്കിയിരുന്നു. കഴിഞ്ഞ ജൂൺ 9 മുതൽ കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്. ഇതോടെയാണ് സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ഇയാൾ കോടതിയെ സമീപിച്ചത്.
Story Summary
For the first time in Kerala’s political history, an elected representative will take the oath of office inside a prison. Thiruvananthapuram Corporation BJP councillor R. Sugathan, who is currently detained at Viyyur Central Jail under KAAPA, will be sworn in today following a landmark High Court order that emphasized upholding the public mandate in extraordinary situations.

