തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെ.എസ്.ഇ.ബി അറിയിപ്പ് നൽകി. മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും മൂലം വൈദ്യുതി ഉപയോഗം അഭൂതപൂർവ്വമായി ഉയർന്നതാണ് പ്രതിസന്ധിക്ക് കാരണം. എൽനിനോ പ്രതിഭാസത്തെത്തുടർന്ന് കാലവർഷത്തിൽ വലിയ മഴക്കുറവ് രേഖപ്പെടുത്തിയതും കെ.എസ്.ഇ.ബിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.(KSEB warns of partial power cuts in Kerala tonight due to high consumption and power shortage)
പുറത്തുനിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങളും പ്രതിസന്ധിയിലാണ്. രാജ്യത്തുടനീളം വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നതോടെ പവർ എക്സ്ചേഞ്ച് വഴി ലഭിക്കുന്ന വൈദ്യുതിയുടെ അളവിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. പീക്ക് അവറുകളിലെ ഈ കടുത്ത ക്ഷാമം പരിഹരിക്കാൻ മറ്റ് മാർഗ്ഗങ്ങളില്ലാതെ വന്നാൽ മാത്രമേ ഭാഗികമായ നിയന്ത്രണങ്ങളിലേക്ക് കടക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Story Summary
KSEB has announced that partial power restrictions may be required in Kerala tonight after 7 PM. The state is facing a severe power deficit due to a sharp rise in electricity consumption driven by high atmospheric temperatures. Furthermore, a drop in power availability from the national power exchange amid soaring country-wide demand, coupled with monsoon deficiency caused by the El Niño effect, has exacerbated the current energy crisis.

