തിരുവനന്തപുരം: പത്തുദിവസത്തെ നീണ്ട അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. ഇതിനായുള്ള കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ദിരാഭവനിൽ ചേരും. എഐസിസി നേതൃത്വത്തിന്റെ തീരുമാനം ദീപ ദാസ്മുൻഷി എംഎൽഎമാർക്ക് മുന്നിൽ വെളിപ്പെടുത്തുമെന്നാണ് സൂചന.(Kerala Chief Minister Announcement Today)
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിനൊപ്പം തന്നെ, സർക്കാർ രൂപീകരണത്തിനുള്ള നടപടികൾക്കായി യുഡിഎഫ് കക്ഷി നേതാക്കൾ ഗവർണ്ണറെ കാണാനും തീരുമാനിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ ശനിയാഴ്ചയോ തിങ്കളാഴ്ചയോ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്ത് എത്താൻ എല്ലാ എംഎൽഎമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്.
കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിൽ, ഹൈക്കമാൻഡ് മുന്നോട്ടുവെക്കുന്ന ഫോർമുല എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. അനിശ്ചിതത്വം നീണ്ടുപോയതിൽ സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഇന്ന് നടക്കുന്ന പ്രഖ്യാപനം അതീവ നിർണ്ണായകമാണ്.
അതേസമയം, മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി മുസ്ലീം ലീഗ് നേതൃത്വം പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽ ഇന്നും യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാകും ലീഗിന്റെ അന്തിമ തീരുമാനം. മറ്റ് ഘടകകക്ഷികളും തിരുവനന്തപുരത്ത് എത്തിച്ചേരുന്നുണ്ട്.
Story Summary
After ten days of political uncertainty, the Congress high command is set to announce the new Chief Minister of Kerala today following a legislative party meeting in Thiruvananthapuram. While coalition partners like the Muslim League and Kerala Congress are finalizing their ministerial berths, all eyes remain on whether the high command will select K.C. Venugopal, V.D. Satheesan, or Ramesh Chennithala for the top post.

