തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ ക്ലൈമാക്സിലേക്ക് നീങ്ങുകയാണ്. എഐസിസി നിരീക്ഷകർ വ്യാഴാഴ്ച നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയിൽ ഭൂരിഭാഗം കോൺഗ്രസ് എംഎൽഎമാരും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പിന്തുണച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.(KC Venugopal Leading In Kerala CM Race With Support From Forty Seven MLAs)
63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരുടെ പിന്തുണ കെ.സി. വേണുഗോപാലിനുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് 6 പേരുടെയും, രമേശ് ചെന്നിത്തലയ്ക്ക് 8 പേരുടെയും പിന്തുണ മാത്രമാണ് ലഭിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഭൂരിഭാഗം ഘടകകക്ഷികളും വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടിലാണ്. ജനവികാരം സതീശന് അനുകൂലമാണെന്നതാണ് ഇവരുടെ വാദം. മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കോൺഗ്രസ് നിയമസഭാ കക്ഷി മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ചയോ ഞായറാഴ്ചയോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
Story Summary
Internal reports suggest that 47 out of 63 Congress MLAs support KC Venugopal for the Kerala Chief Minister post. While VD Satheesan has the backing of major UDF allies like the IUML, the final decision rests with the Congress High Command, with an announcement expected this weekend.

