HomeWorldബംഗ്ലാദേശ് പ്രക്ഷോഭത്തിലെ മരണസംഖ്യ: യുഎൻ റിപ്പോർട്ട് തെറ്റെന്ന് ഷെയ്ഖ് ഹസീന; തിരുത്തണമെന്ന്...

ബംഗ്ലാദേശ് പ്രക്ഷോഭത്തിലെ മരണസംഖ്യ: യുഎൻ റിപ്പോർട്ട് തെറ്റെന്ന് ഷെയ്ഖ് ഹസീന; തിരുത്തണമെന്ന് നിയമോപദേശകൻ | Bangladesh Protest UN Death Count Report

2024-ലെ ബംഗ്ലാദേശ് പ്രക്ഷോഭത്തിൽ 1,400-ഓളം പേർ കൊല്ലപ്പെട്ടുവെന്ന ഐക്യരാഷ്ട്ര സംഘടനയുടെ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ തികച്ചും തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നിയമോപദേശകൻ രംഗത്ത് (Bangladesh Protest UN Death Count Report). ലണ്ടനിലെ പ്രമുഖ ലോ ചേമ്പറായ ഡൗട്ടി സ്ട്രീറ്റിലെ സ്റ്റീവൻ പൗൾസ് കെസി, യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്കിന് അയച്ച ഔദ്യോഗിക കത്തിലാണ് ഈ ആവശ്യ ഉന്നയിച്ചിരിക്കുന്നത്. 2025 ഫെബ്രുവരിയിൽ യുഎൻ മനുഷ്യാവകാശ ഓഫീസ് (OHCHR) പുറത്തുവിട്ട റിപ്പോർട്ടിലെ മരണസംഖ്യ പരസ്യമായി തിരുത്തണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഹസീനയുടെ ഭരണകൂടത്തെ അട്ടിമറിക്കാൻ വേണ്ടി പ്രക്ഷോഭകാരികളുടെ മരണസംഖ്യ ബോധപൂർവ്വം പെരുപ്പിച്ചു കാട്ടുകയായിരുന്നുവെന്നും ഇതിനായി യുഎൻ റിപ്പോർട്ടിനെ രാഷ്ട്രീയ ആയുധമാക്കിയെന്നും കത്തിൽ ആരോപിക്കുന്നു.

ഇടക്കാല സർക്കാർ 2025 ജനുവരിയിൽ പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റ് വിജ്ഞാപന പ്രകാരം മരണസംഖ്യ 834 മാത്രമാണെന്ന് ഹസീനയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥി കൂട്ടായ്മയുടെ കണക്കുകളിൽ പോലും മരണസംഖ്യ 650 മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടത്തിയാൽ യഥാർത്ഥ മരണസംഖ്യ ഇതിലും കുറവായിരിക്കുമെന്നും, ഡോ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ താല്പര്യപ്രകാരമാണ് യുഎൻ ഈ അന്വേഷണം നടത്തിയതെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു. 2025 നവംബറിൽ ബംഗ്ലാദേശിലെ ആഭ്യന്തര യുദ്ധക്കുറ്റ കോടതി ഷെയ്ഖ് ഹസീനയ്ക്കും മുൻ ആഭ്യന്തര മന്ത്രിക്കും വധശിക്ഷ വിധിച്ചിരുന്നു. ഈ സാഹചര്യത്തിൽ വ്യാജമായ വിവരണങ്ങൾ പ്രചരിപ്പിക്കാനുള്ള ഉപകരണമായി യുഎൻ മാറരുതെന്നും തെറ്റായ വിവരങ്ങൾ പരസ്യമായി പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ടെങ്കിലും യുഎൻ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

Summary: The legal counsel for former Bangladesh Prime Minister Sheikh Hasina has formally requested the UN High Commissioner for Human Rights to retract its finding that nearly 1,400 people were killed in the 2024 protests. Lawyer Steven Powles argued that the UN’s figure is highly inaccurate, pointing out that the current interim government’s own official gazette lists only 834 casualties. The letter claims the inflated numbers were politically weaponized to justify the violent overthrow of Hasina’s government and sustain international pressure during her exile.

WhatsApp Channel Banner

Latest updates

പഠനത്തിൽ പിന്നിലായെന്ന് പറഞ്ഞ് അധ്യാപിക അപമാനിച്ചു, മുഖത്തടിച്ചു: തെലങ്കാനയിൽ...

ഹൈദരാബാദ്: ക്ലാസ് മുറിയിൽ അധ്യാപിക അപമാനിച്ചതിനെ തുടർന്ന് തെലങ്കാനയിലെ ജോഗുലാംബ ഗദ്വാൾ ജില്ലയിൽ പതിനേഴുകാരൻ ആത്മഹത്യ ചെയ്തു. സർക്കാർ ജൂനിയർ കോളേജിലെ രണ്ടാം വർഷ ഇന്റർമീഡിയറ്റ് ബയോ-സയൻസ് വിദ്യാർത്ഥിയാണ് സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്.(Telangana...

ലൈഫ് മിഷൻ അഴിമതി കേസ്: കുറ്റപത്രം സമർപ്പിച്ച് CBI,...

കൊച്ചി: ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച ലൈഫ് മിഷൻ അഴിമതി കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറ് പേരെ പ്രതി ചേർത്താണ് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിൽ ആദ്യ ഘട്ട...

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും: പ്രതീക്ഷയോടെ മത്സ്യബന്ധന...

കൊച്ചി: 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം വെള്ളിയാഴ്ച അർദ്ധരാത്രിയോടെ അവസാനിക്കും. നിരോധനം നീങ്ങുന്നതോടെ ശനിയാഴ്ച പുലർച്ചെ മുതൽ ബോട്ടുകൾ കടലിലേക്ക് ഇറങ്ങും. ഇതോടെ സംസ്ഥാനത്തെ മത്സ്യബന്ധന ഹാർബറുകളെല്ലാം സജീവമായ ഒരുക്കങ്ങളിലാണ്.(Kerala Trawling...

TG മോഹൻദാസിൻ്റെ വീട്ടിലേക്ക് മാർച്ച് നടത്തിയ AIYF പ്രവർത്തകർക്കെതിരെ...

കൊച്ചി: ഡൽഹിയിലെ ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ കൊലവിളി പ്രസ്താവന നടത്തിയ ടി.ജി. മോഹൻദാസിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ എ.ഐ.വൈ.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. നിയമവിരുദ്ധമായി സംഘം ചേർന്നതടക്കമുള്ള വകുപ്പുകൾ...

ഭക്ഷണം അൽപ്പം വൈകി, സഹോദരഭാര്യയെ കൊന്ന് തലവെട്ടി മരത്തിൽ...

പട്‌ന: ബീഹാറിലെ ജഹാനാബാദിൽ ഭക്ഷണം വിളമ്പാൻ വൈകിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ 25-കാരിയായ സഹോദരഭാര്യയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി യുവാവ്. ഇമാദ്പൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ധർമ്മേന്ദ്ര കുമാറിന്റെ ഭാര്യ അൻഷു...

DON'T MISS

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

ചീവീടിനെ പിടിക്കാൻ പോയ ഭാര്യ കിണറ്റിൽ വീണു; ഭാര്യ...

ഷാങ്ഹായ്: ചീവീടുകളെ പിടിക്കാൻ ഭാര്യയ്‌ക്കൊപ്പം പോയ യുവാവ്, ഭാര്യ അബദ്ധത്തിൽ ആഴമേറിയ കുഴിയിലേക്ക് വീണതോടെ അവളെ ഒറ്റയ്ക്കാക്കാതിരിക്കാൻ പിന്നാലെ ചാടിയത് ചൈനയിൽ വൈറലാകുന്നു (Husband Jumps Into Well To Stay With...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...