ഹൈദരാബാദ്: ക്ലാസ് മുറിയിൽ അധ്യാപിക അപമാനിച്ചതിനെ തുടർന്ന് തെലങ്കാനയിലെ ജോഗുലാംബ ഗദ്വാൾ ജില്ലയിൽ പതിനേഴുകാരൻ ആത്മഹത്യ ചെയ്തു. സർക്കാർ ജൂനിയർ കോളേജിലെ രണ്ടാം വർഷ ഇന്റർമീഡിയറ്റ് ബയോ-സയൻസ് വിദ്യാർത്ഥിയാണ് സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്.(Telangana Student Suicide After Being Humiliated By College Teacher Over Marks)
ഒന്നാം വർഷ പരീക്ഷയിൽ 440-ൽ 434 മാർക്ക് നേടി ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു ഇയാൾ. എന്നാൽ, തങ്ങളേക്കാൾ ഒരു മാർക്ക് കൂടുതൽ നേടിയ മറ്റൊരു വിദ്യാർത്ഥിയുമായി താരതമ്യം ചെയ്ത് അധ്യാപിക ക്ലാസിലെ മുഴുവൻ കുട്ടികളുടെയും മുന്നിൽ വെച്ച് പരിഹസിക്കുകയും മുഖത്തടിക്കുകയും ചെയ്തതാണ് കുട്ടിയെ മാനസികമായി തകർത്തതെന്ന് കുടുംബം ആരോപിക്കുന്നു. അപമാനിക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി വിദ്യാർത്ഥി കോളേജിൽ പോയിരുന്നില്ല.
ചൊവ്വാഴ്ച വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. സംഭവസ്ഥലത്തുനിന്ന് വിദ്യാർത്ഥി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. വിദ്യാർത്ഥികളെ അപമാനിക്കാതെ അധ്യാപകർ പ്രോത്സാഹിപ്പിക്കണമെന്ന് കത്തിൽ അപേക്ഷിക്കുന്നുണ്ട്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 108 പ്രകാരം അധ്യാപികയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തു. വിദ്യാർത്ഥിയുടെ മരണത്തിൽ അധ്യാപികയ്‌ക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് വൻ പ്രതിഷേധമാണ് പ്രദേശത്ത് നടക്കുന്നത്.
Story Summary
A 17-year-old high-scoring Intermediate student allegedly died by suicide in Telangana’s Jogulamba Gadwal district after being humiliated and slapped by a teacher in front of his classmates. A case of abetment to suicide has been registered against the teacher under the Bharatiya Nyaya Sanhita, triggering student protests in the area.


