HomeCrimeഭക്ഷണം അൽപ്പം വൈകി, സഹോദരഭാര്യയെ കൊന്ന് തലവെട്ടി മരത്തിൽ കെട്ടിത്തൂക്കി യുവാവ്:...

ഭക്ഷണം അൽപ്പം വൈകി, സഹോദരഭാര്യയെ കൊന്ന് തലവെട്ടി മരത്തിൽ കെട്ടിത്തൂക്കി യുവാവ്: ഞെട്ടി ബീഹാർ | Man Murders Sister In Law

പട്‌ന: ബീഹാറിലെ ജഹാനാബാദിൽ ഭക്ഷണം വിളമ്പാൻ വൈകിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ 25-കാരിയായ സഹോദരഭാര്യയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി യുവാവ്. ഇമാദ്പൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ധർമ്മേന്ദ്ര കുമാറിന്റെ ഭാര്യ അൻഷു ദേവിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം തലയറുത്ത് വീടിന് മുന്നിലെ മരത്തിൽ കെട്ടിത്തൂക്കിയ കേസിൽ ഇയാളുടെ സഹോദരനും ലഹരിക്ക് അടിമയുമായ കുനാൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.(Man Murders Sister In Law With Axe And Hangs Severed Head On Tree In Bihar)

വയലിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കുനാൽ അൻഷു ദേവിയോട് ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഭക്ഷണം നൽകാൻ വൈകിയതിൽ പ്രകോപിതനായ കുനാൽ വീട്ടിലുണ്ടായിരുന്ന കോടാലിയെടുത്ത് അൻഷു ദേവിയെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കാതെ ഇയാൾ വീടിന് സമീപം തന്നെ ഇരുന്നു.

വിവരമറിഞ്ഞ് ഗ്രാമവാസികൾ തടിച്ചുകൂടുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് കൊലപാതകത്തിന് ഉപയോഗിച്ച കോടാലി കസ്റ്റഡിയിലെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Story Summary

In a gruesome incident in Bihar’s Jehanabad, a drug-addicted man named Kunal Kumar murdered his 25-year-old sister-in-law, Anshu Devi, with an axe after she delayed serving him food. Following the murder, the accused severed her head and hung it on a tree in front of their house before being arrested by the police.

WhatsApp Channel Banner

Latest updates

3 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിച്ചു: BJPക്ക്...

ന്യൂഡൽഹി: ബിഹാർ, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ബിഹാറിലെ ബങ്കിപ്പൂർ, ഗുജറാത്തിലെ മഞ്ചൽപൂർ, മധ്യപ്രദേശിലെ ദാതിയ എന്നീ മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ...

തൈക്കാട്ടുശ്ശേരി ബിവറേജ് ഔട്ട്‌ലെറ്റിന് മുന്നിൽ ഗുണ്ടാവിളയാട്ടം: വയോധികന് ക്രൂരമർദനം...

ആലപ്പുഴ: തൈക്കാട്ടുശ്ശേരി ബിവറേജ് ഔട്ട്‌ലെറ്റിന് മുന്നിൽ മദ്യം വാങ്ങാനെത്തിയ വയോധികന് ഗുണ്ടാസംഘത്തിന്റെ ക്രൂരമർദനം. യുവാക്കളുടെ സംഘമാണ് വയോധികനെ പരസ്യമായി തല്ലിച്ചതച്ചത്. മദ്യം വാങ്ങാനെത്തിയവർ നോക്കിനിൽക്കെയായിരുന്നു അക്രമം.(Elderly Man Assaulted By Gang Outside...

രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നാവശ്യം: പാർലമെൻ്റിൽ ശക്തമായ പ്രതിഷേധം...

ന്യൂഡൽഹി: ലോക്‌സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പ് പറയണമെന്ന ആവശ്യത്തിൽ ബി.ജെ.പി ഉറച്ചുനിൽക്കുന്നു. ഇതേച്ചൊല്ലി പാർലമെന്റിന്റെ ഇരുസഭകളിലും ബി.ജെ.പി പ്രതിഷേധം തുടരും. എന്നാൽ...

പഠനത്തിൽ പിന്നിലായെന്ന് പറഞ്ഞ് അധ്യാപിക അപമാനിച്ചു, മുഖത്തടിച്ചു: തെലങ്കാനയിൽ...

ഹൈദരാബാദ്: ക്ലാസ് മുറിയിൽ അധ്യാപിക അപമാനിച്ചതിനെ തുടർന്ന് തെലങ്കാനയിലെ ജോഗുലാംബ ഗദ്വാൾ ജില്ലയിൽ പതിനേഴുകാരൻ ആത്മഹത്യ ചെയ്തു. സർക്കാർ ജൂനിയർ കോളേജിലെ രണ്ടാം വർഷ ഇന്റർമീഡിയറ്റ് ബയോ-സയൻസ് വിദ്യാർത്ഥിയാണ് സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്.(Telangana...

ലൈഫ് മിഷൻ അഴിമതി കേസ്: കുറ്റപത്രം സമർപ്പിച്ച് CBI,...

കൊച്ചി: ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച ലൈഫ് മിഷൻ അഴിമതി കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറ് പേരെ പ്രതി ചേർത്താണ് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിൽ ആദ്യ ഘട്ട...

DON'T MISS

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

ചീവീടിനെ പിടിക്കാൻ പോയ ഭാര്യ കിണറ്റിൽ വീണു; ഭാര്യ...

ഷാങ്ഹായ്: ചീവീടുകളെ പിടിക്കാൻ ഭാര്യയ്‌ക്കൊപ്പം പോയ യുവാവ്, ഭാര്യ അബദ്ധത്തിൽ ആഴമേറിയ കുഴിയിലേക്ക് വീണതോടെ അവളെ ഒറ്റയ്ക്കാക്കാതിരിക്കാൻ പിന്നാലെ ചാടിയത് ചൈനയിൽ വൈറലാകുന്നു (Husband Jumps Into Well To Stay With...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...