Description
Digital Voice of Kerala
Wednesday, June 3, 2026

Digital Voice of Kerala
HomeMalappuramകൊണ്ടോട്ടിയിൽ വീട് റെയ്ഡ് ചെയ്ത് എം.ഡി.എം.എ പിടികൂടി; യുവാവ് അറസ്റ്റിൽ |...

കൊണ്ടോട്ടിയിൽ വീട് റെയ്ഡ് ചെയ്ത് എം.ഡി.എം.എ പിടികൂടി; യുവാവ് അറസ്റ്റിൽ | Kondotty MDMA bust

🎙️ Latest Podcast

റിപ്പോർട്ട് :  അൻവർ ഷരീഫ് 
കൊണ്ടോട്ടി: വീട്ടിൽ വില്പനക്കായി സൂക്ഷിച്ചിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി (Kondotty MDMA bust) യുവാവ് പിടിയിലായി. കരിപ്പൂർ അറഫാ വില്ലയിൽ അസ്ഫാക്ക് (28) ആണ് മലപ്പുറം ജില്ലാ പോലീസിന്റെ പിടിയിലായത്. ലഹരിമാഫിയക്കെതിരെ സംസ്ഥാന വ്യാപകമായി നടന്നു വരുന്ന ‘ഓപ്പറേഷൻ തൂഫാൻ നർക്കോ ഹണ്ട്’ (Operation Toofaan Narco Hunt) പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാൾ വലയിലായത്.

ഇന്ന് രാവിലെ പ്രതിയുടെ വീട്ടിൽ പോലീസ് നടത്തിയ അപ്രതീക്ഷിത റെയ്ഡിൽ ഏകദേശം 16 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ലഹരിമരുന്ന് അളന്നു കൊടുക്കാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും ഇയാളുടെ പക്കൽ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് വിപണിയിൽ അരലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് വ്യക്തമാക്കി. ഇയാൾ ഉൾപ്പെടുന്ന ലഹരി കടത്ത് സംഘത്തിലെ മറ്റ് കണ്ണികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം വ്യാപിപ്പിച്ചതായും പോലീസ് അറിയിച്ചു.

മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കൊണ്ടോട്ടി എ.എസ്.പി കാർത്തിക് ബാലകുമാർ ഐ.പി.എസ്‌, ഇൻസ്പെക്ടർ അനുദാസ് കെ. എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി സബ് ഇൻസ്പെക്ടർ ജോബി വർഗ്ഗീസ്, ഡാൻസാഫ് (DANSAF) ടീം അംഗങ്ങളായ സഞ്ജീവ്, രതീഷ്, സബീഷ്, സുബ്രഹ്മണ്യൻ, ദിനേഷ്, ബിജു, രഞ്ജിത്ത്, ജസീർ എന്നിവരും കൊണ്ടോട്ടി സ്റ്റേഷനിലെ സി.പി.ഒമാരായ അബ്ദുള്ള ബാബു, ശുഭ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Story Summary: A 28-year-old youth named Asfaq was arrested with 16 grams of MDMA during a raid at his residence in Karipur under ‘Operation Toofaan Narco Hunt’. Acting on a tip-off received by Malappuram SP Chaitra Teresa John, the Kondotty police and DANSAF team executed the operation.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.