കൊല്ലം: കുണ്ടറയിൽ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കുണ്ടറ സ്വദേശിയായ സിയാദ് ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.(Youth Dies In Kundara Family Alleges Police Custody Brutality Police Deny Charges)
കസ്റ്റഡിയിലുണ്ടായ ക്രൂരമർദ്ദനത്തിൽ വാരിയെല്ലിനേറ്റ പരിക്കാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു. വിദ്യാർത്ഥിയെ കാണാതായെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ജൂൺ 16-നാണ് കുണ്ടറ പോലീസ് സിയാദിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
അടുത്ത ദിവസം സിയാദിനെ വിട്ടയക്കുകയും ചെയ്തു. കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട സിയാദ് പിന്നീട് ചികിത്സ തേടുകയായിരുന്നു. അതേസമയം കുടുംബത്തിന്റെ ആരോപണങ്ങൾ പോലീസ് നിഷേധിച്ചു. മർദ്ദനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
Story Summary
The family of Siyad, a youth who died while undergoing treatment in Thiruvananthapuram, has alleged that police brutality led to his death following his release from Kundara police custody. While the family claimed that rib injuries sustained from severe beatings caused his death, Kundara police denied the allegations, stating he had pre-existing health issues.


