കൊച്ചി: നടി ലക്ഷ്മിപ്രിയക്കെതിരെ നൽകിയ പരാതിയിൽ നടി അൻസിബ ഹസൻ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവ്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അൻസിബയുടെ മൊഴി രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിരിക്കുന്നത്.(Lakshmipriya Defamation Case Ernakulam Court Directs Ansiba Hassan To Appear In Person)
ലക്ഷ്മിപ്രിയ തന്നെ അപമാനിച്ചുവെന്ന് കാട്ടി അൻസിബ നേരത്തെ പാലാരിവട്ടം പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. തുടർന്നാണ് പോലീസ് നടപടിക്കെതിരെ അൻസിബ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. അൻസിബയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും ഹർജിയിൽ കോടതി തുടർനടപടികൾ സ്വീകരിക്കുക.
Story Summary
The Ernakulam Magistrate Court ordered actress Ansiba Hassan to appear in person to record her statement regarding her complaint against actress Lakshmipriya. Ansiba approached the court after the Palarivattom Police refused to register a case over her complaint that Lakshmipriya defamed her via a YouTube channel.


