വയനാട്: മൈക്രോ പ്ലാൻ വഴി പ്രഖ്യാപിച്ച ഉപജീവന ധനസഹായം വൈകുന്നതിൽ പ്രതിഷേധിച്ച് കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിന് മുന്നിൽ ഉപരോധവുമായി മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ. ഉപജീവന സംരംഭങ്ങൾ ആരംഭിക്കുന്നതിനായി കുടുംബശ്രീ മുഖേന ഒരു കുടുംബത്തിന് പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയുടെ അടിയന്തര ധനസഹായം ഇതുവരെ ഭൂരിഭാഗം പേർക്കും ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദുരന്തബാധിതർ പ്രതിഷേധവുമായെത്തിയത്.(Wayanad Landslide Survivors Protest Over Delayed Kudumbashree Livelihood Funds)
കുടുംബശ്രീയും ജില്ലാ ഭരണകൂടവും ചേർന്നാണ് മൈക്രോ പ്ലാൻ രൂപീകരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള 3.61 കോടി രൂപയും കുടുംബശ്രീ പ്രത്യാശ ഫണ്ടിലെ 1.65 കോടി രൂപയും ഉൾപ്പെടെ 5.20 കോടി രൂപ ഉപയോഗിച്ച് 435 കുടുംബങ്ങൾക്ക് സഹായം എത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം.
Story Summary
Survivors of the Mundakkai-Chooralmala landslide staged a protest outside the Kudumbashree District Mission Office in Wayanad over delays in receiving promised financial assistance. Despite a ₹5.20 crore budget allocated under a Micro Plan to support 435 families, protesters alleged that only a few have received the promised ₹2 lakh grant for livelihood restoration.


