Description
Digital Voice of Kerala
No menu items!
Monday, May 11, 2026

Digital Voice of Kerala
No menu items!
HomeKerala'മെയ് 15നകം പുതിയ പാർട്ടി രൂപീകരിക്കും, UDFന് ഒപ്പം നിൽക്കും, കോൺഗ്രസുമായുള്ള...

‘മെയ് 15നകം പുതിയ പാർട്ടി രൂപീകരിക്കും, UDFന് ഒപ്പം നിൽക്കും, കോൺഗ്രസുമായുള്ള സഹകരണം TMC അനുവദിക്കുന്നില്ല’: TMC വിട്ട് PV അൻവർ | TMC

🎙️ Latest Podcast

കൊച്ചി: തൃണമൂൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി പി.വി. അൻവർ പ്രഖ്യാപിച്ചു. പാർട്ടിയുടെ സംസ്ഥാന കൺവീനർ സ്ഥാനം രാജിവെച്ച അദ്ദേഹം, കേരളത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി മെയ് 15-നകം പുതിയ സംസ്ഥാന പാർട്ടി രൂപീകരിക്കുമെന്നും അറിയിച്ചു.(Will form a new party by May 15, PV Anvar leaves TMC)

വാർത്താസമ്മേളനത്തിൽ ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് അൻവർ ഉന്നയിച്ചത്. ബേപ്പൂരിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചപ്പോൾ ഉൾപ്പെടെ തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ നിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ല. കേരളത്തിൽ കോൺഗ്രസുമായി സഹകരിക്കുന്നതിനെ ടിഎംസി ദേശീയ നേതൃത്വം അംഗീകരിക്കുന്നില്ല. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവർ ഈ നിലപാട് സ്വീകരിച്ചത്.

നിലവിലെ ദേശീയ സാഹചര്യത്തിൽ കോൺഗ്രസിനെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയെങ്കിലും അനുകൂലമായ നിലപാട് പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് അൻവർ കുറ്റപ്പെടുത്തി. ബംഗാളിലെ രാഷ്ട്രീയം കേരളത്തിൽ നടക്കില്ല. കേരളത്തിലെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാൻ ദേശീയ നേതൃത്വത്തിന് കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് പാർട്ടി വിടാൻ തീരുമാനിച്ചത്, അൻവർ പറഞ്ഞു. ബേപ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേയുള്ള അൻവറിന്റെ ഈ നീക്കം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.