HomeNationalകാമുകിയെ താമസസ്ഥലത്ത് കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവ എൻജിനീയർ ട്രെയിനിന് മുന്നിൽ ചാടി...

കാമുകിയെ താമസസ്ഥലത്ത് കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവ എൻജിനീയർ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി | Gurugram crime news

ഛണ്ഡീഗഡ്: യുവതിയെ താമസസ്ഥലത്ത് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവ എൻജിനീയർ ട്രെയിനിന് മുന്നിൽ ചാ‌ടി ജീവനൊടുക്കി (Gurugram crime news). ഛത്തീസ്ഗഡിലെ ഭിലായ് സ്വദേശിയായ ശ്രേഷ്ഠ് മാലിക് (25), ഉത്തർപ്രദേശിലെ സീതാപൂർ സ്വദേശിനിയായ ഇഷാര അയൂബി (25) എന്നിവരാണ് മരിച്ചത്. ഇഷാരയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ ബന്ധുക്കൾ ഓഫീസിൽ തിരക്കിയെങ്കിലും അവിടെയും എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിഞ്ഞത്.

യുവതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇഷാര ഗുരുഗ്രാം സെക്ടർ-55 ലുള്ള ശ്രേഷ്ഠ് മാലിക്കിന്റെ താമസസ്ഥലത്തുണ്ടെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് ചോര വാർന്ന നിലയിൽ ഇഷാരയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ട് ഒന്നിലധികം തവണ കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം.

ഇഷാരയെ കൊലപ്പെടുത്തിയ ശേഷം മുറി പൂട്ടി രക്ഷപ്പെട്ട ശ്രേഷ്ഠ് മാലിക്കിനായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ സമീപത്തെ റെയിൽവേ ട്രാക്കിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ട്രെയിനിന് മുന്നിൽ ചാടിയതിനെ തുടർന്ന് മധ്യഭാഗത്തുനിന്നും രണ്ടായി മുറിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കൊലപാതകം നടക്കുന്നതിനു മൂന്ന് ദിവസം മുൻപാണ് ഇഷാര, ശ്രേഷ്ഠ് മാലിക്കിന്റെ പേയിങ് ഗസ്റ്റ് (PG) മുറിയിലേക്ക് താമസം മാറിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൊലപാതകത്തിനും ആത്മഹത്യയ്ക്കും പ്രത്യേക എഫ്‌ഐആർ റജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി സെക്ടർ-56 സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ മനോജ് കുമാർ അറിയിച്ചു. പ്രണയപ്പകയാണോ കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.

Story Summary: A 25-year-old engineer, Shreshth Malik from Chhattisgarh, died by suicide under a train after allegedly stabbing his girlfriend, Ishara Ayubi from UP, to death in his PG room at Gurugram Sector-55. Police uncovered the murder through phone tracking after the woman’s family filed a missing complaint, and an investigation is underway.

Clickable Info Box