HomeKerala'ഗണേഷ് മന്ത്രിസഭയിലെ പുഴുക്കുത്ത്, മുഖ്യമന്ത്രി നടപടിയെടുക്കണം': വെള്ളാപ്പള്ളി നടേശൻ | KB...

‘ഗണേഷ് മന്ത്രിസഭയിലെ പുഴുക്കുത്ത്, മുഖ്യമന്ത്രി നടപടിയെടുക്കണം’: വെള്ളാപ്പള്ളി നടേശൻ | KB Ganesh Kumar

ആലപ്പുഴ: മന്ത്രി ഗണേഷ് കുമാറിനെതിരെ കടുത്ത വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാർ ‘വഷളായ’ മന്ത്രിയാണെന്നും മാന്യമായ പ്രവർത്തനമല്ല അദ്ദേഹം നടത്തുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.(Vellappally Natesan demands action against KB Ganesh Kumar by CM )

മന്ത്രിയായപ്പോഴെങ്കിലും നിലയും നിലവാരവും പുലർത്തണമായിരുന്നു. ഭാരതീയ സംസ്കാരത്തിന് ചേരാത്ത കാര്യങ്ങളാണ് പുറത്തുവരുന്നത്. മന്ത്രിയെ പരിഹസിച്ച വെള്ളാപ്പള്ളി, അദ്ദേഹത്തിന്റെ ഭാര്യ പരാതി പിൻവലിച്ചത് കൊണ്ട് കാര്യമില്ല എന്നും കൂട്ടിച്ചേർത്തു. നമ്പർ വൺ മന്ത്രിയെന്ന് പത്രത്തിൽ നൽകിയെന്നും, 5000 പ്രണയിനികളുണ്ടെന്ന് ബോധമുള്ള ആരെങ്കിലും പറയുമോ എന്നും അദ്ദേഹം ചോദിച്ചു.

മന്ത്രിസഭയിലെ ‘പുഴുക്കുത്തായ’ ഗണേഷിനെതിരെ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്ന് പറഞ്ഞ അദ്ദേഹം, ജി. സുധാകരനെ പാർട്ടി അവഗണിക്കുന്നു എന്ന പരാതിയിലും വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കി. ജി. സുധാകരൻ ജനപ്രിയനായ നേതാവാണെന്നും അദ്ദേഹത്തിന്റെ പരിഭവങ്ങൾ പാർട്ടി പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Clickable Info Box