ആലപ്പുഴ: ഹരിപ്പാട് നടന്ന ഫുട്ബോൾ വിളംബര ജാഥ തടഞ്ഞതിനെത്തുടർന്ന് ഇരുപത്തഞ്ചോളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ ജാഥ നടത്തിയതിനും പൊതുജനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.( Case against DYFI workers over football promotion rally controversy)
ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ശബ്ദമലിനീകരണം അടക്കമുള്ള കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. മുൻകൂർ അനുമതി...
ന്യൂഡൽഹി: കേരളത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിനും യാത്രാക്ലേശം പരിഹരിക്കുന്നതിനുമുള്ള നിർണ്ണായക ചുവടുവെപ്പുമായി ഇന്ത്യൻ റെയിൽവേ. ദക്ഷിണ റെയിൽവേ ശൃംഖലയുടെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മാരാരിക്കുളം മുതൽ ആലപ്പുഴ വരെയുള്ള 10.65 കിലോമീറ്റർ പാത ഇരട്ടിപ്പിക്കലിന് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകി. 220.51 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് റെയിൽവേയുടെ പ്രത്യേക...
ആലപ്പുഴ: ചെങ്ങന്നൂർ കോടതിയിൽ മുൻസിഫ് മജിസ്‌ട്രേറ്റിനെ ചേംബറിൽ അതിക്രമിച്ച് കയറി ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ മൽപിടിത്തത്തിലൂടെ കീഴടക്കി. ചെങ്ങന്നൂർ പെരിങ്ങാല മോഹിനി സദനത്തിൽ അരുൺ മോഹൻ എന്ന യുവാവാണ് കോടതി വളപ്പിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അതിക്രമം കാണിച്ചത് (Chengannur Court Attack). ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. ഹെൽമെറ്റും റെയിൻ കോട്ടും...
കായംകുളം: ആലപ്പുഴ കായംകുളത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും തെരുവുനായ ആക്രമണം. പത്തിയൂർ പഞ്ചായത്ത് പതിനേഴാം വാർഡിൽ പെട്ട പുല്ലുകുളങ്ങര പ്രദേശത്താണ് വയോധികയ്ക്കും അവരുടെ മൂന്ന് മാസം മാത്രം പ്രായമുള്ള കൊച്ചുമകനും നായയുടെ കടിയേറ്റത് (Stray Dog Attack Kayamkulam). പുല്ലുകുളങ്ങര ശ്രീസധനത്തിൽ രാജമ്മ (65), ഇവരുടെ കൊച്ചുമകൻ എന്നിവർക്കാണ് വീട്ടുപരിസരത്തുവെച്ച് തെരുവുനായുടെ ആക്രമണം നേരിടേണ്ടി...
ആലപ്പുഴ: ചെങ്ങന്നൂർ കല്ലിശേരിയിൽ പമ്പാനദിയിൽ മീൻ പിടിക്കാൻ എത്തിയവരുടെ ചൂണ്ടയിൽ ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികൂടം കുടുങ്ങി (Skeleton Found In Pamba River). മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥികളുമാണ് ചാക്ക് തുറന്നപ്പോൾ കണ്ടെത്തിയത്. അസ്ഥികൾക്കൊപ്പം താന്ത്രിക കർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള പൂജാസാധനങ്ങളും ചാക്കിനുള്ളിൽ ഉണ്ടായിരുന്നു എന്നത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ...
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ, അതിശയകരമായ രീതിയിൽ രക്ഷപ്പെട്ട കുഞ്ഞിന്റെ തുടർസംരക്ഷണം ആലപ്പുഴ ജില്ലാ ശിശുക്ഷേമ സമിതി (CWC) ഔദ്യോഗികമായി ഏറ്റെടുത്തു (Alappuzha CWC Newborn Custody). ആദ്യഘട്ടത്തിൽ കുഞ്ഞിനെ തനിക്ക് വേണ്ടെന്ന കടുത്ത നിലപാടെടുത്ത പത്തൊൻപതുകാരിയായ അമ്മ,...
ആലപ്പുഴ: പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ സ്കൂളുകളിൽ പ്രവേശനോത്സവം നടക്കുന്നതിനിടെ ആലപ്പുഴ കാർത്തികപ്പള്ളിയിൽ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി (SFI Leaders Preventive Detention Karthikappally). കാർത്തികപ്പള്ളി ഗവൺമെന്റ് സ്കൂളിലെ പ്രവേശനോത്സവത്തിൽ പങ്കെടുക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എത്തുന്നതിന് തൊട്ടുമുൻപാണ് നാടകീയമായ ഈ പോലീസ് നടപടിയുണ്ടായത്. പുതിയതായി സ്കൂളിലെത്തിയ കൊച്ചുകൂട്ടുകാർക്ക് പ്രവേശനോത്സവത്തോടനുബന്ധിച്ച്...
ആലപ്പുഴ: പുതിയ യു.ഡി.എഫ് മന്ത്രിസഭ അധികാരമേൽക്കാനൊരുങ്ങുമ്പോൾ, ആലപ്പുഴയ്ക്ക് മുഖ്യമന്ത്രി പദം നഷ്ടമായതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വിരാമമിട്ട് കെ.സി. വേണുഗോപാൽ. നഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ ചർച്ച വേണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ആലപ്പുഴയ്ക്ക് നഷ്‌ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.(UDF cabinet, KC Venugopal says Alappuzha will get due share and slams Vellappally Natesan communal...
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ മിന്നും വിജയത്തിന് പിന്നിലെ വിജയശില്പി കെ.സി. വേണുഗോപാലാണെന്ന് വെള്ളാപ്പള്ളി നടേശൻ. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(Vellappally Natesan on UDF victory, Calls KC Venugopal Architect Of UDF Victory)
കെ.സി. വേണുഗോപാൽ മികച്ച രീതിയിൽ പ്രവർത്തിച്ചു. അദ്ദേഹമാണ്...
ആലപ്പുഴ: പാണാവള്ളിയിൽ വയോധികനെ വീടിന് സമീപത്തെ തെങ്ങിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. തൃച്ചാറ്റുകുളം സ്വദേശി വിജയനാണ് അയൽവാസികളുടെ മർദനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ സത്താർ, ഭാര്യ, ഇവരുടെ നാല് മക്കൾ എന്നിവരുൾപ്പെടെ ആറുപേർക്കെതിരെ പൂച്ചാക്കൽ പോലീസ് കേസെടുത്തു.(Elderly Man Tied To Tree And Assaulted In Alappuzha )
വെള്ളിയാഴ്ച രാത്രിയാണ് നാടിനെ...
ആലപ്പുഴ: ഹരിപ്പാട് നടന്ന ഫുട്ബോൾ വിളംബര ജാഥ തടഞ്ഞതിനെത്തുടർന്ന് ഇരുപത്തഞ്ചോളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ ജാഥ നടത്തിയതിനും പൊതുജനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചതിനും...