Description
Digital Voice of Kerala
Saturday, May 16, 2026

Digital Voice of Kerala
HomeKeralaക്ലിഫ് ഹൗസും മന്ത്രി മന്ദിരങ്ങളും മോടിപിടിപ്പിക്കേണ്ട: നിർണായക നിർദേശവുമായി നിയുക്ത മുഖ്യമന്ത്രി...

ക്ലിഫ് ഹൗസും മന്ത്രി മന്ദിരങ്ങളും മോടിപിടിപ്പിക്കേണ്ട: നിർണായക നിർദേശവുമായി നിയുക്ത മുഖ്യമന്ത്രി VD സതീശൻ | VD Satheesan Rejects Luxury Renovations

🎙️ Latest Podcast

തിരുവനന്തപുരം: വലിയ സാമ്പത്തിക ധൂർത്തുകൾ ഒഴിവാക്കി, ലളിതമായ രീതിയിൽ ഭരണം ആരംഭിക്കാൻ ഒരുങ്ങി നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വലിയ തുക ചെലവഴിച്ച് നവീകരിക്കുകയോ മോടിപിടിപ്പിക്കുകയോ വേണ്ടെന്ന് അദ്ദേഹം പൊതുഭരണ വകുപ്പിന് കർശന നിർദ്ദേശം നൽകി.(VD Satheesan Rejects Luxury Renovations For Cliff House And Minister Bungalows)

അത്യാവശ്യമായ ചില്ലറ അറ്റകുറ്റപ്പണികൾ മാത്രം നടത്തിയാൽ മതിയെന്നും, പുതിയതായി ചുമതലയേൽക്കുന്ന മന്ത്രിമാരുടെ മന്ദിരങ്ങളിലും യാതൊരുവിധ ആഡംബര പണികളും പാടില്ലെന്നും സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണകാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ക്ലിഫ് ഹൗസിലെ നവീകരണ പ്രവർത്തനങ്ങൾ വലിയ രീതിയിൽ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

4.2 ഏക്കർ കോമ്പൗണ്ടിലായി, ഏഴ് കിടപ്പുമുറികളും ഒരു ഓഫീസ് മുറിയും കോൺഫറൻസ് ഹാളും ഉൾപ്പെടെ 15,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ് ക്ലിഫ് ഹൗസ്. ക്ലിഫ് ഹൗസ് ഉൾപ്പെടെയുള്ള മന്ത്രിമന്ദിരങ്ങളിൽ മരപ്പട്ടി ശല്യം രൂക്ഷമാണെന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യ പ്രതികരണവും മുൻപ് വാർത്തകളിൽ ഇടം നേടിയിരുന്നു.

Story Summary

Designate Kerala Chief Minister VD Satheesan has instructed the General Administration Department not to spend huge amounts on renovating or beautifying the official residence, Cliff House, and other ministerial bungalows. This move aims to avoid financial extravagance, contrasting with the previous LDF government’s controversial expenditures on the Cliff House swimming pool and lift installations.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.