തിരുവനന്തപുരം: പി. കെ. ഫിറോസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വലിയ രീതിയിലുള്ള രാഷ്ട്രീയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുന്നു. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുള്ള സെൽഫിയാണ് ഫിറോസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഒരു രാഷ്ട്രീയ കേസിൽ ഹാജരാകാൻ എത്തിയപ്പോഴാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം എടുത്തത്.(PK Firos MLA Facing Backlash For Selfie With Expelled Leader Rahul Mamkootathil)
പിണറായി സർക്കാരിനെതിരായ സമരവുമായി ബന്ധപ്പെട്ട കേസിൽ ഹാജരാകാൻ എത്തിയതാണെന്ന് വ്യക്തമാക്കി. വിഷ്ണു മോഹൻ, ഫാത്തിമ തെഹ്ലിയ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് ഫിറോസ് പങ്കുവെച്ചത്. എന്നാൽ ഈ പോസ്റ്റിന് താഴെ കടുത്ത വിമർശനങ്ങളുമായി നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. രൂക്ഷമായ പരിഹാസങ്ങളും വിമർശനങ്ങളുമാണ് കമന്റ് ബോക്സിൽ നിറയുന്നത്.
Story Summary
Newly elected UDF MLA PK Firos faced severe criticism on social media after posting a selfie with Rahul Mamkootathil, who was expelled from Congress over multiple rape charges. Firos shared the photo taken at Vanchiyoor court, drawing backlash from netizens who accused him of trying to whitewash a rape accused.

