റിപ്പോർട്ട് : അൻവർ ഷരിഫ്
വാഴക്കാട്: കേരള സർക്കാർ നടപ്പാക്കുന്ന ലഹരിവിരുദ്ധ കാമ്പയിനായ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വാഴക്കാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എം.പി.ടി.എയുടെ നേതൃത്വത്തിൽ ‘അമ്മ മതിൽ’ സംഘടിപ്പിച്ചു (Vazhakkad GHSS Anti Drug Campaign). ലഹരിക്കെതിരായ പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്ന കേരള പോലീസിനും എക്സൈസ് വകുപ്പിനും ഡാൻസാഫ് (DANSAF) സംഘത്തിനും ആദരമർപ്പിച്ചുകൊണ്ടായിരുന്നു പരിപാടി.
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കൊണ്ടോട്ടി എം.എൽ.എ ടി.പി. അഷ്റഫലി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസ് മുഖ്യാതിഥിയായി പങ്കെടുത്തു. ആയിരക്കണക്കിന് അമ്മമാരും വിദ്യാർഥികളും കൈകോർത്തുനിന്ന് ‘അമ്മമതിൽ’ തീർത്ത് ലഹരിക്കെതിരായ ശക്തമായ സന്ദേശം സമൂഹത്തിന് നൽകി. വിദ്യാർഥികൾ സ്കൂൾ അങ്കണത്തിൽ തൂഫാൻ എന്ന പേരിൽ ദൃശ്യാവിഷ്കാരം ഒരുക്കുകയും ലഹരിവിരുദ്ധ തെരുവുനാടകം, നൃത്താവിഷ്കാരം, മൈമിങ് എന്നിവ അവതരിപ്പിക്കുകയും ചെയ്തു.
ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസ് ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന എക്സൈസ് വകുപ്പിനെയും കൊണ്ടോട്ടി സബ് ഡിവിഷന് കീഴിലെ ഡാൻസാഫ് അംഗങ്ങളെയും എടവണ്ണപ്പാറ ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളെയും സ്കൂളിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെയും ആദരിച്ചു.
എം.പി.ടി.എ പ്രസിഡന്റ് ഷാഹിദ മണ്ണറോട് സ്വാഗതം പറഞ്ഞു. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫ, ജില്ലാ പഞ്ചായത്ത് അംഗം ജൈസൽ എളമരം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വജീദ ജെബിൻ, ഷമീന സലീം, സ്കൂൾ പ്രിൻസിപ്പൽ വിനോദ്, ഹെഡ്മാസ്റ്റർ കോയ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുസ്തഫ വാഴക്കാട്, മുംതാസ് ഊർക്കടവ്, അഷ്റഫ് ചെനിയത്ത്, കെ.വി. മുഹമ്മദ് കരീം, സുഹ്റ വെട്ടത്തൂർ, നസീറ മാണിയോട്ട്മൂല എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
പി.ടി.എ പ്രസിഡന്റ് അലി അക്ബർ, എസ്.എം.സി ചെയർമാൻ ആദം ചേറുവട്ടൂർ, വിസ് കൺവീനർ ഡോ. അബ്ദുൽ ഗഫൂർ, നിസാർ ചേരുവായൂർ, അബ്ദുൽ അലി മാസ്റ്റർ, ലത്തീഫ് മുണ്ടുമുഴി, ബാബു ഇടക്കണ്ടി, ഫാത്തിമ മണ്ണറോട്ട്, ആലുങ്ങൽ ആമിന, അൽ ജമാൽ നാസർ എന്നിവർ ആശംസകൾ നേർന്നു. പരിപാടിയുടെ വിജയത്തിനായി നജുമുന്നിസാ മുണ്ടക്കുളം, സബ്ന വിരിപ്പാടം, റംല വാഴക്കാട്, ഹസീബ ആക്കോട്, ഫസീല മണ്ണറോട്ട്, ഷെറീന വാഴക്കാട് എന്നിവർ നേതൃത്വം നൽകി. സഫിയ മുക്കോടി നന്ദി രേഖപ്പെടുത്തി.
Summary: Vazhakkad Government Higher Secondary School organized a human chain of mothers in solidarity with Kerala Police’s anti-drug campaign, Operation Thoofan. The event honoured the police, excise department, and DANSAF team while promoting awareness against drug abuse through student performances.


