Vazhakkad

അനുജനോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തു; വാഴക്കാട് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ | Attempt to Murder

റിപ്പോർട്ട്: അൻവർ ഷരിഫ് വാഴക്കാട്: വാഴക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിലായി. ജൂലൈ 15-ന് രാത്രി 8 മണിയോടെ വാഴയൂർ അംശം അഴിഞ്ഞിലം കടവ് റിസോർട്ടിലെ റസ്റ്റേറന്റിലായിരുന്നു സംഭവം. തിരൂർ കോടക്കൽ ചിറക്കൽ വീട്ടിൽ ജിജു ഗോട്ടിളിഫിനെ (43) ആണ് പോലീസ് പിടികൂടിയത്. (Attempt to Murder) പരാതിക്കാരനായ...

വാഴക്കാട് 12 വയസുകാരനെ കാണാതായി; കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി പൊലീസ് | Missing Boy Mohammed Ihsan

വാഴക്കാട്: മലപ്പുറം ജില്ലയിലെ വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 12 വയസുകാരനെ കാണാതായതായി പരാതി. കരിപ്പൂർ കുമ്മിണിപ്പറമ്പ് പി.ഒയിലെ പഠിക്കലകണ്ടി ഹൗസിൽ റസിയയുടെ മകനായ മുഹമ്മദ് ഇഹ്‌സാൻ (12) ആണ് ചൊവ്വാഴ്ച (ജൂലൈ 14) വൈകുന്നേരം മുതൽ കാണാതായത്. (Missing Boy Mohammed Ihsan) 2026 ജൂലൈ 14-ന് വൈകുന്നേരം 6.51-ഓടെ ഒമാനൂരിലെ പള്ളിപ്പുറായിൽ വെച്ചാണ്...

വാഴക്കാട് പഞ്ചായത്തിൽ കയ്യേറ്റങ്ങൾക്കെതിരെ നടപടി; വ്യാപാരികളുടെ ആവശ്യപ്രകാരം തിങ്കളാഴ്ച വരെ സാവകാശം | Vazhakkad Road Encroachment Removal

റിപ്പോർട്ട്: അൻവർ ഷരിഫ് വാഴക്കാട്: എടവണ്ണപ്പാറ ടൗണിലും പരിസരങ്ങളിലും റോഡും പൊതുസ്ഥലങ്ങളും കയ്യേറി നടത്തിവരുന്ന അനധികൃത നിർമ്മാണങ്ങളും കച്ചവടങ്ങളും ഒഴിപ്പിക്കുന്നതിനായി വാഴക്കാട് ഗ്രാമപഞ്ചായത്ത് നടപടികൾ ശക്തമാക്കി (Vazhakkad Road Encroachment Removal). ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും പൊതുജനങ്ങൾക്കും വ്യാപാരികൾക്കും സഞ്ചാര സൗകര്യം ഉറപ്പാക്കുന്നതിനുമാണ് പഞ്ചായത്ത് ഭരണസമിതി ഇത്തരമൊരു കടുത്ത തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി എടവണ്ണപ്പാറ-വാഴക്കാട് റോഡിലെ...

ചാലിയാർ കരകവിഞ്ഞു; വാഴക്കാട് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ | Chaliyar River Flooding

റിപ്പോർട്ട്: അൻവർ ഷരിഫ് മലപ്പുറം: ശക്തമായ മഴയെത്തുടർന്ന് ചാലിയാർ പുഴ കരകവിഞ്ഞൊഴുകിയതോടെ മലപ്പുറം ജില്ലയിലെ വാഴക്കാട് ഭാഗങ്ങളിൽ പ്രളയസമാന സാഹചര്യം. വാഴക്കാട് പഞ്ചായത്തിലെ മതിയാം കല്ലിങ്ങൽ, തർക്കി, കൽപ്പള്ളി എന്നീ പ്രദേശങ്ങളിലെ താഴ്ന്ന ഭാഗങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. വീടുകളിലേക്ക് വെള്ളം കയറിയതിനെത്തുടർന്ന് പല കുടുംബങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. (Chaliyar River Flooding) പുഴയിലെ ജലനിരപ്പ്...

മുടക്കോയ് മലയിലെ ഖനനം; ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ എം.എൽ.എയ്ക്ക് പരാതി നൽകി | Illegal laterite quarrying Mudakkoy

റിപ്പോർട്ട്; അൻവർ ഷരിഫ് വാഴക്കാട്: മലപ്പുറം ജില്ലയിലെ വാഴക്കാട് വില്ലേജിൽ സ്ഥിതി ചെയ്യുന്ന മുടക്കോയ് മലയിലെ നിയമവിരുദ്ധ ചെങ്കൽ ഖനനം മൂലം വലിയ ദുരന്ത ഭീഷണി ഉയരുന്ന സാഹചര്യത്തിൽ, ജില്ലാ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ പ്രദേശവാസികളും പഞ്ചായത്ത് ജനപ്രതിനിധികളും സ്ഥലം എം.എൽ.എ ടി.പി. അഷ്റഫലിക്ക് നിവേദനം നൽകി ( Illegal laterite...

‘വേൾഡ് കപ്പ് വരുമ്പോൾ സുബൈറിക്ക തിരക്കിലാണ്;’ ഏറനാടൻ ശൈലിയിൽ കളിവിശകലനം നടത്തുന്ന മലപ്പുറത്തിന്റെ സ്വന്തം ഫുട്ബോൾ നിരീക്ഷകൻ | Subair Vazhakkad

അൻവർ ഷരിഫ് സോഷ്യൽ മീഡിയയിലൂടെയും പ്രമുഖ മലയാളം വാർത്താ ചാനലുകളിലൂടെയും കളിവിശകലനങ്ങൾ നടത്തി ഏറെ ശ്രദ്ധേയനായ ഒരു മലപ്പുറം സ്വദേശിയായ ഫുട്ബോൾ നിരീക്ഷകനാണ് സുബൈർ വാഴക്കാട്, അഥവാ സുബൈറിക്ക (Subair Vazhakkad). തനതായ ഏറനാടൻ ശൈലിയിലുള്ള സംസാരവും വമ്പൻ സ്പോർട്സ് ചാനലുകളിലെ വിദഗ്ദ്ധരെപ്പോലും അമ്പരപ്പിക്കുന്ന രീതിയിലുള്ള കൃത്യമായ കളി വിലയിരുത്തലുകളുമാണ് ഇദ്ദേഹത്തെ ഫുട്ബോൾ പ്രേമികൾക്കിടയിൽ ജനപ്രിയനാക്കിയത്. സാധാരണക്കാരനായ...

എളമരം പാലം: നാല് വർഷമായിട്ടും സ്വകാര്യ ബസുകൾ ഓടുന്നില്ല; ആക്ഷൻ കമ്മറ്റിയുടെ പ്രതീക്ഷ ജൂലൈ 14-ലെ ഉത്തരവിൽ | Elamaram Bridge Bus Service

റിപ്പോർട്ട്: അൻവർ ഷരിഫ് മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിനെയും കോഴിക്കോട് ജില്ലയിലെ മാവൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന എളമരം പാലം തുറന്നിട്ട് നാല് വർഷം പിന്നിടുമ്പോഴും സ്വകാര്യ ബസ് ഗതാഗതം യാഥാർത്ഥ്യമായിട്ടില്ല (Elamaram Bridge Bus Service). 2022-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ പാലത്തിലൂടെ നിലവിൽ കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. നിരവധി സ്വകാര്യ ബസുടമകൾ...

എം.പി. അബ്ദുല്ല സ്മൃതി: ഏഴാമത് അനുസ്മരണവും അവാർഡ് വിതരണവും സംഘടിപ്പിച്ചു | MP Abdulla Memorial

റിപ്പോർട്ട്: അൻവർ ഷരിഫ് വാഴക്കാട്: രാഷ്ട്രീയ, സാമൂഹ്യ, പരിസ്ഥിതി, ഗാന്ധി മാർഗ്ഗ പ്രവർത്തന മേഖലകളിൽ അഞ്ചര പതിറ്റാണ്ടോളം നിറസാന്നിധ്യമായിരുന്ന എം.പി. അബ്ദുല്ല സാഹിബിന്റെ ഏഴാമത് അനുസ്മരണ സമ്മേളനവും പ്രതിഭകൾക്കുള്ള അവാർഡ് വിതരണവും എം.പി.എ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വാഴക്കാട്ട് സംഘടിപ്പിച്ചു (MP Abdulla Memorial). വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി...

മുടക്കോഴി മല: പ്രകൃതിയുടെ കാവൽമതിലോ ഖനനത്തിന്റെ ഇരയോ? | Mudakkozhi Mala Environmental Crisis

അൻവർ ഷരിഫ് കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട്, ചീക്കോട് പുളിക്കൽ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു ഇടനാടൻ കുന്നായ മുടക്കോഴി മല ഇന്ന് ഒരു നിർണായക ചോദ്യത്തിന് മുന്നിലാണ്. പ്രത്യേകിച്ച് വാഴക്കാട് വില്ലേജിലെ ഭാഗം. പ്രകൃതിയുടെ അമൂല്യ സമ്പത്തായ ഈ മല ഭാവിതലമുറകൾക്കായി സംരക്ഷിക്കപ്പെടുമോ, അതോ അനിയന്ത്രിത ഖനന പ്രവർത്തനങ്ങളുടെ ഇരയായി മാറുമോ? (Mudakkozhi...

എളമരം പാലത്തിന് സമീപം ചാലിയാർ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു | Unidentified Dead Body Found Chaliyar River

റിപ്പോർട്ട്: അൻവർ ഷരിഫ് വാഴക്കാട്: വാഴക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന എളമരം പാലത്തിന് സമീപം ചാലിയാർ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വാഴക്കാട് പോലീസ് ഉടൻ സംഭവസ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു (Unidentified Dead Body Found Chaliyar River). മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഏകദേശം 35 വയസ്സ് പ്രായം...
- Advertisement -spot_img

Latest News

മുഖ്യമന്ത്രി വിജയിയെ സന്ദർശിച്ച് ശിവകാർത്തികേയൻ; ‘ആ ആത്മബന്ധം എന്നും തുടരും’ എന്ന് വൈകാരിക കുറിപ്പ് | Sivakarthikeyan meets CM Vijay

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ നേരിൽ കണ്ട് ആശംസകൾ അറിയിച്ച് നടൻ ശിവകാർത്തികേയൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പൂച്ചെണ്ട് നൽകിയാണ് താരം വിജയ്‌യെ അനുമോദിച്ചത്. സിനിമയിൽ നിന്ന്...
- Advertisement -spot_img