HomeKeralaKSRTC കൊറിയർ സർവീസ് താൽക്കാലികമായി നിർത്തിവച്ചു: വീണ്ടും ടെൻഡർ വിളിക്കും | KSRTC...

KSRTC കൊറിയർ സർവീസ് താൽക്കാലികമായി നിർത്തിവച്ചു: വീണ്ടും ടെൻഡർ വിളിക്കും | KSRTC Courier Service

തിരുവനന്തപുരം: കൊറിയർ സർവീസ് താൽക്കാലികമായി നിർത്തിവെച്ച് കെ.എസ്.ആർ.ടി.സി. സർവീസിന്റെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജൻസിയോട് സേവനം അവസാനിപ്പിക്കാൻ നിർദ്ദേശിച്ച് നോട്ടീസ് നൽകി. ആന്ധ്രാപ്രദേശ് അധിഷ്ഠിതമായ ‘സിംഗു സൊല്യൂഷൻസ്’ എന്ന കമ്പനിക്കായിരുന്നു കെ.എസ്.ആർ.ടി.സി കൊറിയർ സർവീസിന്റെ കരാർ നൽകിയിരുന്നത്.(KSRTC Courier Service Suspended Singu Solutions Contract Terminated New Tender)

നിലവിൽ പുതിയ കൊറിയറുകൾ ബുക്ക് ചെയ്യുന്നത് പൂർണ്ണമായും നിർത്തിവെച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ കെ.എസ്.ആർ.ടി.സി നേരിട്ടായിരുന്നു കൊറിയർ സർവീസ് നടത്തിയിരുന്നത്. ഈ സേവനം കൂടുതൽ പ്രൊഫഷണലാക്കാൻ ലക്ഷ്യമിട്ടാണ് സ്വകാര്യ ഏജൻസിക്ക് കൈമാറിയത്.

എന്നാൽ ഇതോടെ സേവനത്തെക്കുറിച്ച് വ്യാപക പരാതികൾ ഉയർന്നു. ഈ സാഹചര്യത്തിലാണ് കരാർ റദ്ദാക്കാൻ അധികൃതർ തീരുമാനിച്ചത്. കൊറിയർ സർവീസ് പുനരാരംഭിക്കുന്നതിനായി പുതിയ ടെൻഡർ ക്ഷണിക്കാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ആർ.ടി.സി.

Story Summary

KSRTC has temporarily suspended its courier service and served a notice to private agency to terminate their contract following widespread complaints about poor service. The public transport body, which previously earned good revenue managing the service independently, plans to invite new tenders to resume courier operations.

WhatsApp Channel Banner

Latest updates

‘ഈ ടോണിലാണോ വായിക്കേണ്ടത്?’; വിശദീകരണ വീഡിയോയുമായി എത്തിയ പേളി...

കൊച്ചി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിദ്യാർഥി പ്രതിഷേധത്തെക്കുറിച്ച് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ വിമർശനം നേരിട്ട അവതാരകയും നടിയുമായ പേളി മാണി, വിഷയത്തിൽ വിശദീകരണ വീഡിയോ പുറത്തുവിട്ടെങ്കിലും വിവാദം...

‘നുണ നിർമ്മിതിയുടെ പരമ്പരയിൽ ഒടുവിലത്തേതാണ് ഇത്’: ക്ഷേത്രങ്ങൾ പിടിച്ചെടുക്കാൻ...

കണ്ണൂർ: ക്ഷേത്രങ്ങളിൽ പാർട്ടി സ്വാധീനം ഉറപ്പിക്കുന്നതിനായി സി.പി.ഐ.എം പ്രത്യേക കമ്മിറ്റി രൂപീകരിച്ചുവെന്നും അതിന്റെ സംസ്ഥാനതല ചുമതല തനിക്കാണെന്നുമുള്ള മാധ്യമ വാർത്തകൾ പൂർണ്ണമായും തള്ളി സി.പി.എം നേതാവ് പി. ജയരാജൻ. മാധ്യമങ്ങളുടെ വ്യാജ വാർത്താ...

‘ഗോമൂത്ര വിദഗ്ദ്ധൻ’: കേന്ദ്രത്തിൻ്റെ വിദ്യാഭ്യാസ സമിതിക്കെതിരെ ലോക്‌സഭയിൽ ആഞ്ഞടിച്ച്...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചുള്ള പാർലമെന്റ് ചർച്ചകൾക്കിടെ കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ പരിഷ്കരണ സമിതിക്കെതിരെ രൂക്ഷവിമർശനവുമായി വയനാട് എം.പി പ്രിയങ്ക ഗാന്ധി. കേന്ദ്ര സർക്കാർ രൂപീകരിച്ച പുതിയ ടാസ്‌ക് ഫോഴ്‌സിലെ അംഗങ്ങളുടെ...

കുറ്റിപ്പുറം ബസ് അപകടം: ബസ് സഞ്ചരിച്ചത് 130 കിലോമീറ്റർ...

മലപ്പുറം: കുറ്റിപ്പുറത്ത് അപകടത്തിൽപ്പെട്ട സ്വകാര്യ ബസ് സഞ്ചരിച്ചത് മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണെന്ന് ശാസ്ത്രീയ അന്വേഷണത്തിൽ കണ്ടെത്തി. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് രൂപീകരിച്ച നാറ്റ്പാക് (NATPAC), ദേശീയപാതാ അതോറിറ്റി (NHAI), മോട്ടോർ വാഹന...

USൽ വാഹനാപകടത്തിൽ തെലങ്കാന സ്വദേശിനിയായ ടെക്കി കൊല്ലപ്പെട്ടു: നാട്ടിലേക്ക്...

ഹൈദരാബാദ്: അമേരിക്കയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ തെലങ്കാന സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം. ഹൈദരാബാദ് രംഗാറെഡ്ഡി ജില്ലയിൽ നിന്നുള്ള ശ്രീപാതി ദീപാ റെഡ്ഡിയാണ് ന്യൂജേഴ്‌സിയിൽ വെച്ചുണ്ടായ കാറപകടത്തിൽ കൊല്ലപ്പെട്ടത്. ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിലേക്ക് തിരിക്കാൻ ഇരിക്കെയാണ് ദുരന്തം...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...