HomeNational'ഗോമൂത്ര വിദഗ്ദ്ധൻ': കേന്ദ്രത്തിൻ്റെ വിദ്യാഭ്യാസ സമിതിക്കെതിരെ ലോക്‌സഭയിൽ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി...

‘ഗോമൂത്ര വിദഗ്ദ്ധൻ’: കേന്ദ്രത്തിൻ്റെ വിദ്യാഭ്യാസ സമിതിക്കെതിരെ ലോക്‌സഭയിൽ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി | Priyanka Gandhi

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചുള്ള പാർലമെന്റ് ചർച്ചകൾക്കിടെ കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ പരിഷ്കരണ സമിതിക്കെതിരെ രൂക്ഷവിമർശനവുമായി വയനാട് എം.പി പ്രിയങ്ക ഗാന്ധി. കേന്ദ്ര സർക്കാർ രൂപീകരിച്ച പുതിയ ടാസ്‌ക് ഫോഴ്‌സിലെ അംഗങ്ങളുടെ യോഗ്യതയെ ചോദ്യം ചെയ്ത പ്രിയങ്ക, സമിതിയിൽ ഐ.ഐ.ടി മദ്രാസ് ഡയറക്ടർ വി. കാമകോടിയെ ഉൾപ്പെടുത്തിയതിനെ പേരെടുത്തു പറയാതെ പരോക്ഷമായി വിമർശിച്ചു.(Priyanka Gandhi Lok Sabha Speech NEET Paper Leak Cow Urine Expert Remark)

പഴയ സമിതികളുടെ ശുപാർശകൾ നടപ്പിലാക്കാതെ പുതിയ കമ്മിറ്റികൾ ഉണ്ടാക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. “വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കായി മുൻപ് രാധാകൃഷ്ണൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാൽ ഇതുവരെ അവരുടെ ഒരു ശുപാർശ പോലും നടപ്പിലാക്കിയിട്ടില്ല. ഇപ്പോൾ പുതിയ സമിതിയിൽ ഒരു ‘ഗോമൂത്ര വിദഗ്ദ്ധനും’ ഉണ്ട്. ഇവർക്ക് വിദ്യാഭ്യാസത്തെക്കുറിച്ച് എന്തറിയാം?” എന്ന് പ്രിയങ്ക ഗാന്ധി പാർലമെന്റിൽ ചോദിച്ചു.

ഐ.ഐ.ടി മദ്രാസ് ഡയറക്ടർ വി. കാമകോടി മുൻപ് ഗോമൂത്രത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് സംസാരിച്ച വീഡിയോ വൻ വിവാദമായിരുന്നു. ശാസ്ത്ര സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന് അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ കാമകോടിയെ പിന്തുണച്ച് ബി.ജെ.പി രംഗത്തെത്തുകയും അദ്ദേഹത്തിന്റെ വ്യക്തിപരമായ വിശ്വാസങ്ങളെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Story Summary

Wayanad MP Priyanka Gandhi targeted the Central government in the Lok Sabha over its new task force for education reforms, indirectly criticizing IIT Madras Director V Kamakoti as a “cow urine expert.” Highlighting that past panel recommendations like the Radhakrishna Committee remain unimplemented, she questioned the expertise of the new committee members in handling national education standards.

WhatsApp Channel Banner

Latest updates

യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട ദമ്പതികളെ കരിമ്പ് പാടത്തിൽ മരിച്ച...

ഗ്വാട്ടിമാല സിറ്റി: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട ഗ്വാട്ടിമാല സ്വദേശിയും ഭാര്യയും സ്വന്തം നാട്ടിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ദമ്പതികളുടെ ഒരു വയസുകാരിയായ മകൾ മൃതദേഹങ്ങൾക്കരികിൽ ജീവനോടെ കണ്ടെത്തിയ സംഭവം രാജ്യത്തെ...

പ്രായപൂർത്തിയായവരുടെ വിവാഹത്തിൽ പോലീസ് ഇടപെടേണ്ടതില്ല: സുപ്രധാന വിധിയുമായി അലഹബാദ്...

പ്രയാഗ്‌രാജ്: പ്രായപൂർത്തിയായ രണ്ടു വ്യക്തികൾ തമ്മിലുള്ള വിവാഹത്തിലോ പങ്കാളിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിലോ പോലീസ് അന്വേഷണം നടത്തുന്നത് ഭരണഘടനാപരമായ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് അലഹബാദ് ഹൈക്കോടതി. ക്രിമിനൽ നിയമ നടപടികളുടെ ദുരുപയോഗമാണിതെന്നും, വിവാഹങ്ങൾ അന്വേഷിക്കലല്ല മറിച്ച്...

അഭിജീത് ദിപ്കെയ്ക്ക് വിവാഹാലോചനകളുടെ പ്രവാഹമെന്ന് മാതാപിതാക്കൾ: സാമ്പത്തികമായി സ്വയംപര്യാപ്തനായ...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കെതിരെയുള്ള എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്ന ആവശ്യത്തിൽ കേന്ദ്ര സർക്കാരുമായുള്ള തർക്കം തുടരുന്നതിനിടെ, കോക്‌റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ വാർത്തകളിൽ നിറയുന്നു. പഠനം പൂർത്തിയാക്കി സാമ്പത്തികമായി സ്വയംപര്യാപ്തനായ ശേഷം മാത്രമേ വിവാഹം...

‘വിവാഹം ഇപ്പോഴില്ല’; രാജ്യവ്യാപക സമരത്തിന് പിന്നാലെ അഭിജീത് ദീപ്കെയ്ക്ക്...

ന്യൂഡൽഹി: കോക്‌റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകനും വിദ്യാർഥി പ്രക്ഷോഭത്തിന്റെ മുഖമായി മാറിയ 26-കാരനായ അഭിജീത് ദീപ്കെയ്ക്ക് കഴിഞ്ഞ ഏതാനും മാസങ്ങളായി വിവാഹാലോചനകൾ വർധിച്ചിട്ടുണ്ടെന്ന് കുടുംബം (Abhijeet Dipke Marriage Proposals). എന്നാൽ...

ചോദ്യപേപ്പർ ചോർച്ച തടയൽ ഭേദഗതി ബിൽ: ലോക്‌സഭയിൽ ഇന്ന്...

ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിനുള്ള നിയമ ഭേദഗതി ബില്ലിന്മേൽ നടക്കുന്ന ചർച്ചയിൽ കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ഇന്ന് സഭയിൽ സംസാരിക്കും. ബില്ലിന്മേലുള്ള തുടർച്ചർച്ചകൾക്കായി ലോക്‌സഭ ഉച്ചയ്ക്ക്...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...