Description
Digital Voice of Kerala
Friday, April 17, 2026

Digital Voice of Kerala
HomeKerala'ഇത് ഗുണകരമല്ല, തെരുവിലേക്ക് വിഷയം എത്തിക്കുന്നത് അംഗീകരിക്കാനാകില്ല, സമയം വരുമ്പോൾ പലതും...

‘ഇത് ഗുണകരമല്ല, തെരുവിലേക്ക് വിഷയം എത്തിക്കുന്നത് അംഗീകരിക്കാനാകില്ല, സമയം വരുമ്പോൾ പലതും പറയാനുണ്ട്’: MK രാഘവൻ | Congress

🎙️ Latest Podcast

തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള ചർച്ചകൾ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നത് പാർട്ടിക്കും മുന്നണിക്കും ഗുണകരമല്ലെന്ന് എം.കെ. രാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ തോൽക്കുന്ന സീറ്റിൽ മത്സരിപ്പിക്കാൻ ചില നേതാക്കൾ കരുനീക്കം നടത്തിയതായും അദ്ദേഹം ആരോപിച്ചു.(This is not good, unacceptable, MK Raghavan on CM dispute in Congress )

എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന് ചിലർ വാശിപിടിച്ചുവെന്നും സമയം വരുമ്പോൾ പലതും പറയാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.സി.സി പ്രസിഡന്റ് ഷിയാസ് നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. അധികാരത്തിലെത്തിയാൽ എങ്ങനെ മുന്നോട്ട് പോകുമെന്ന് കണ്ടറിയണം. ഘടകകക്ഷികൾക്ക് നിലവിലെ ചർച്ചകളിൽ കടുത്ത അതൃപ്തിയുണ്ട്. വി ഡി സതീശൻ പിന്നിലുണ്ടെന്ന് കരുതുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനുള്ളിലെ അധികാര തർക്കത്തിൽ മുസ്ലിം ലീഗ് നേതൃത്വം അതൃപ്തിയിലാണ് എന്നാണ് സൂചന. ജനങ്ങൾക്ക് മുന്നിൽ മുന്നണി പരിഹാസ്യമാകുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് ലീഗ് വിലയിരുത്തുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.