HomeKerala'ബ്ലേഡുമായി സമരത്തിന് എത്തുന്ന ചരിത്രം SFIക്കില്ല, തെളിയിച്ചാൽ മാപ്പ് പറയും': SFI...

‘ബ്ലേഡുമായി സമരത്തിന് എത്തുന്ന ചരിത്രം SFIക്കില്ല, തെളിയിച്ചാൽ മാപ്പ് പറയും’: SFI സംസ്ഥാന സെക്രട്ടറി PS സഞ്ജീവ് | SFI Secretariat march

കണ്ണൂർ: സെക്രട്ടേറിയറ്റ് മാർച്ചിൽ എസ്എഫ്ഐ പ്രവർത്തകർ ബ്ലേഡ് കൊണ്ടുവന്നെന്ന ആരോപണം തള്ളി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രംഗത്ത്. ബ്ലേഡ് കൊണ്ടുവന്നു എന്ന് തെളിയിക്കാൻ സാധിച്ചാൽ മാപ്പു പറയാൻ തയ്യാറാണെന്നും, ഇത്തരം ചരിത്രം എസ്എഫ്ഐക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(SFI Secretariat march, State Secretary PS Sanjeev denies blade allegations in Secretariat march)

ബ്ലേഡ് എങ്ങനെ സമരസ്ഥലത്തെത്തി എന്നത് സംബന്ധിച്ച് കൃത്യമായ പൊലീസ് അന്വേഷണം നടക്കണം. ആരെങ്കിലും സ്വന്തം ശരീരം ബ്ലേഡ് ഉപയോഗിച്ച് കീറുമോയെന്ന് അദ്ദേഹം ചോദിച്ചു.

സംഭവത്തിൽ തങ്ങളുടെ മേൽ കുറ്റം ആരോപിക്കാൻ ശ്രമിക്കുകയാണ്. തെളിവുകൾ പുറത്തുവന്ന ശേഷം മാത്രം എസ്എഫ്ഐയെ വിചാരണ ചെയ്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു. സമരം നേരിടാൻ പൊലീസ് ‘തിരുട്ടുഗ്രാമം’ ശൈലിയാണ് സ്വീകരിച്ചത്. കെഎസ്‌യു സമരത്തിന് മഷിക്കുപ്പിയുമായി സമരത്തിന് വന്നത് അറിയാമെന്നും അദ്ദേഹം പരാമർശിച്ചു.

Story Summary

SFI State Secretary P.S. Sanjeev has denied allegations that SFI workers carried blades during the recent Secretariat protest, challenging the authorities to provide evidence. Sanjeev demanded a police probe into how the blades appeared

Clickable Info Box