HomeKeralaകേരള പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും: ഫലമറിയാൻ ഈ...

കേരള പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും: ഫലമറിയാൻ ഈ വെബ്‌സൈറ്റുകൾ സന്ദർശിക്കാം.. | Kerala Plus One Exam Results 2026

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ഫലം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പ്രസിദ്ധീകരിക്കും. ഇക്കഴിഞ്ഞ മാർച്ച് മാസം നടന്ന പരീക്ഷയുടെ ഫലമാണ് ലഭ്യമാകുക. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ പരീക്ഷാ നടത്തിപ്പിലുണ്ടായ മാറ്റം കാരണമാണ് മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഫലപ്രഖ്യാപനം വൈകിയത്.(Kerala Plus One Exam Results 2026 To Be Released Today At Three PM)

മാർച്ച് 5 മുതൽ 27 വരെ നടന്ന പരീക്ഷയിൽ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിലായി ആകെ നാല് ലക്ഷത്തോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ഓരോ വിഷയത്തിലും വിജയിക്കാൻ കുറഞ്ഞത് 35 ശതമാനം മാർക്ക് ആവശ്യമാണ്. വിജയിക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കായി പിന്നീട് ‘സേ’ പരീക്ഷ നടത്തുന്നതാണ്.

ഫലം പരിശോധിക്കേണ്ട വിധം:

ഔദ്യോഗിക ഫലപ്രഖ്യാപന വെബ്‌സൈറ്റായ results.hse.kerala.gov.in സന്ദർശിക്കുക.

ഹോം പേജിലെ ‘Kerala Plus One Result 2026’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

വിദ്യാർത്ഥിയുടെ രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകി സബ്മിറ്റ് ചെയ്യുക.

സ്ക്രീനിൽ തെളിയുന്ന ഫലം ഭാവി ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കാവുന്നതാണ്.

ഫലം ലഭ്യമാകുന്ന പ്രധാന വെബ്‌സൈറ്റുകളും ആപ്പുകളും:

results.hse.kerala.gov.in

keralaresults.nic.in

results.kite.kerala.gov.in

dhsekerala.gov.in

‘സഫലം’ (Saphalam KITE) മൊബൈൽ ആപ്പ്, പി.ആർ.ഡി ലൈവ് (PRD Live) ആപ്പ്, ഡിജിലോക്കർ.

Story Summary

The Kerala Department of Higher Secondary Education (DHSE) will announce the Plus One (Class 11) exam results today at 3:00 PM. Around four lakh students who appeared for the exams in March can check their scores online using their registration number and date of birth.

Clickable Info Box