HomeWorldസ്റ്റാർഷിപ്പ് 13 വിക്ഷേപണം നിർത്തിവച്ചു: സാങ്കേതിക തകരാറിനെത്തുടർന്ന് വിക്ഷേപണ ദൗത്യം തടസപ്പെട്ടു...

സ്റ്റാർഷിപ്പ് 13 വിക്ഷേപണം നിർത്തിവച്ചു: സാങ്കേതിക തകരാറിനെത്തുടർന്ന് വിക്ഷേപണ ദൗത്യം തടസപ്പെട്ടു | SpaceX Starship launch abort

വാഷിംഗ്ടൺ: സ്പേസ് എക്സിന്റെ ഏറ്റവും പുതിയ സ്റ്റാർഷിപ്പ് പരീക്ഷണ വിക്ഷേപണം (ഫ്ലൈറ്റ് 13) എൻജിൻ തകരാറിനെത്തുടർന്ന് തടസ്സപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം ടെക്സാസിലെ സ്റ്റാർബേസ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നും കുതിച്ചുയരാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് എൻജിനുകൾ സ്റ്റാർട്ടാകാത്തതിനെ തുടർന്ന് കമ്പ്യൂട്ടറുകൾ വിക്ഷേപണം സ്വയമേവ നിർത്തിവെച്ചത്.(SpaceX Starship launch abort, SpaceX Aborts Starship Flight 13 Launch Attempt)

റാപ്റ്റർ എൻജിനുകൾ പൂർണ്ണമായും പ്രവർത്തിക്കാതിരുന്നതാണ് പ്രശ്നത്തിന് കാരണമായതെന്ന് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് അറിയിച്ചു. തകരാറിലായ രണ്ട് റാപ്റ്റർ എൻജിനുകൾ അഴിച്ച് മാറ്റി പുതിയവ സ്ഥാപിക്കേണ്ടതുണ്ട്. അതിനാൽ അടുത്ത വിക്ഷേപണശ്രമം അടുത്ത ആഴ്ചയോടെ മാത്രമേ ഉണ്ടാകൂ എന്നും മസ്ക് വ്യക്തമാക്കി.

സ്റ്റാർഷിപ്പിന്റെ നവീകരിച്ച പതിപ്പായ ‘സ്റ്റാർഷിപ്പ് വി3’ യുടെ രണ്ടാമത്തെ പരീക്ഷണ പറക്കലായിരുന്നു ഇത്. മുൻപത്തെ പരീക്ഷണങ്ങളിൽ ഉപഗ്രഹങ്ങളുടെ മാതൃകകൾ മാത്രമാണ് അയച്ചിരുന്നതെങ്കിൽ, ഇത്തവണ ആദ്യമായി പ്രവർത്തിക്കുന്ന 20 പുതിയ ‘സ്റ്റാർലിങ്ക് വി3’ ഉപഗ്രഹങ്ങളും പേടകത്തിൽ ഉണ്ടായിരുന്നു.

Story Summary

SpaceX aborted the launch of its Starship Flight 13 mission from Texas after some Raptor engines failed to ignite during the final countdown. Elon Musk announced that two engines will be replaced, delaying the suborbital test flight containing 20 next-generation Starlink V3 satellites to next week.

Clickable Info Box