HomeKerala'UDF പ്രവർത്തകർ സതീശനൊപ്പം ഉണ്ടാകും': ഒടുവിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല |...

‘UDF പ്രവർത്തകർ സതീശനൊപ്പം ഉണ്ടാകും’: ഒടുവിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല | Ramesh Chennithala Breaks Silence

ഗുരുവായൂർ: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പുലർത്തിയ അസാധാരണ മൗനം വെടിഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. വി.ഡി. സതീശന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആശംസകൾ നേർന്ന അദ്ദേഹം, മന്ത്രിസഭയിൽ ആര് വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും വ്യക്തമാക്കി.(Ramesh Chennithala Breaks Silence On VD Satheesan Chief Minister Announcement)

പത്ത് വർഷത്തെ ഇടതുഭരണത്തിൽ നിന്നുള്ള മോചനമാണ് ഈ ജനവിധിയെന്നും യുഡിഎഫ് പ്രവർത്തകർ സതീശനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്ന് വിട്ടുനിന്ന ചെന്നിത്തല, കഴിഞ്ഞദിവസം മാധ്യമങ്ങളെ കാണാതെയാണ് ഗുരുവായൂരിലേക്ക് തിരിച്ചത്. ഇത് വെറുമൊരു പതിവ് ക്ഷേത്രദർശനം മാത്രമാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വിശദീകരിക്കുമ്പോഴും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ സജീവമാണ്.

സീനിയോറിറ്റി മറികടന്നുള്ള മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. നിലവിൽ മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം. എങ്കിലും തന്റെ വിശ്വസ്തരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള തന്ത്രങ്ങൾ അദ്ദേഹം സജീവമാക്കിയിട്ടുണ്ട് എന്നും സൂചനയുണ്ട്. ദർശനത്തിന് ശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി.

Story Summary

Senior Congress leader Ramesh Chennithala broke his silence following the announcement of V.D. Satheesan as Chief Minister after visiting Guruvayur Temple. While he offered congratulations and called for party unity, reports suggest he remains dissatisfied over seniority concerns and currently refuses to join the cabinet.

WhatsApp Channel Banner

Latest updates

മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരായ പരാമർശം: ധ്യാൻ ശ്രീനിവാസന്റെ പഴയ...

നടൻ ധ്യാൻ ശ്രീനിവാസൻ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. താൻ മുഖ്യമന്ത്രിയായാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു അവാർഡ് ചടങ്ങിൽ ധ്യാൻ നടത്തിയ തമാശരൂപേണയുള്ള...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ...

കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ പൂർണ്ണമായി ലഭ്യമായ പശ്ചാത്തലത്തിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഈ...

‘സാമൂഹിക പ്രവർത്തനത്തിന് ഇറങ്ങുന്നവരെ ഭീഷണിപ്പെടുത്തരുത്, ആശുപത്രികൾ ആരോഗ്യമന്ത്രിയുടെ കുടുംബ...

തിരുവനന്തപുരം: പൊതിച്ചോറ് വിതരണത്തെച്ചൊല്ലി ആരോഗ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ദിവസേന നാലായിരത്തോളം പേർക്ക് സൗജന്യമായി ഭക്ഷണം നൽകുന്ന സന്നദ്ധ പ്രവർത്തനം ഒരു...

‘അടുത്ത ചിത്രത്തിന് കുറഞ്ഞത് 3 വർഷമെടുക്കും’: ‘ദി ഒഡീസി’ക്ക്...

ഹോളിവുഡിലെ മാന്ത്രിക സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്നതിനിടെ നിർണ്ണായക പ്രഖ്യാപനവുമായി സംവിധായകൻ. തന്റെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമായ 'ദി ഒഡീസി'ക്ക് ശേഷം അടുത്ത ഒരു സിനിമ...

‘ചലോ സൻസദ്’ മാർച്ചിൽ വൻ സംഘർഷം, ഡൽഹി യുദ്ധക്കളം:...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ അട്ടിമറികളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) പാർലമെന്റിലേക്ക് നടത്തിയ 'ചലോ സൻസദ്' മാർച്ചിൽ തലസ്ഥാന നഗരിയിൽ വൻ...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...