HomeKeralaപ്രിയദർശിനി സൗജന്യ യാത്ര: ആദ്യദിനം റെക്കോർഡ് നേട്ടം; 13 ലക്ഷം സ്ത്രീകൾ...

പ്രിയദർശിനി സൗജന്യ യാത്ര: ആദ്യദിനം റെക്കോർഡ് നേട്ടം; 13 ലക്ഷം സ്ത്രീകൾ KSRTCയിൽ യാത്ര ചെയ്തു | Priyadarshini Free Bus Travel Scheme

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി ആരംഭിച്ച ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് വൻ വരവേൽപ്പ്. പദ്ധതിയുടെ ഉദ്ഘാടന ദിനമായ ഇന്നലെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ യാത്ര ചെയ്തത് 13,29,938 പേർ. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 50 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയത്.(Priyadarshini Free Bus Travel Scheme Sees Record Success in Kerala)

കഴിഞ്ഞ തിങ്കളാഴ്ച 7,34,693 സ്ത്രീകൾ യാത്ര ചെയ്ത സ്ഥാനത്താണ് ഇന്നലെ ഇത് 13,29,938 ആയി ഉയർന്നത്. 5,95,245 സ്ത്രീകളാണ് അധികമായി ഇന്നലെ കെഎസ്ആർടിസി ഓർഡിനറി ബസുകളെ ആശ്രയിച്ചത്. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ ടിക്കറ്റ് ഇനത്തിൽ മാത്രം 2,20,49,159 രൂപയുടെ സബ്സിഡിയാണ് സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി വൻ വിജയമായതോടെ വരും ദിവസങ്ങളിലും ഓർഡിനറി ബസുകളിൽ തിരക്ക് വർദ്ധിക്കുമെന്നാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ.

തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശനാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്. സംസ്ഥാനത്തെ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും ‘സീറോ ടിക്കറ്റ്’ സംവിധാനത്തിലൂടെയാണ് സൗജന്യ യാത്ര ഉറപ്പാക്കുന്നത്. സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗ്ഗം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചത്.

Story Summary

The newly launched ‘Priyadarshini’ free travel scheme for women and transgender individuals in Kerala has seen a record-breaking debut, with over 13 lakh passengers utilizing KSRTC ordinary buses on the first day. The initiative, inaugurated by Chief Minister V.D. Satheesan, resulted in a 50% surge in ridership compared to the previous week, marking a significant success for the state’s public transport initiative.

WhatsApp Channel Banner

Latest updates

ശബരിമല സ്വർണ്ണക്കൊള്ള കേസ്: PS പ്രശാന്തിനെ കസ്റ്റഡിയിൽ വാങ്ങാൻ...

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം എ. അജികുമാർ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം...

10 വർഷം തടവും 10 കോടി പിഴയും, ടാസ്ക്...

ന്യൂഡൽഹി : പരീക്ഷാ ക്രമക്കേടുകൾ തടയാൻ കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണത്തിലേക്ക് കടന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് തുടർച്ചയായുണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ തട്ടിപ്പുകൾക്കും തടയിടാൻ ലക്ഷ്യമിട്ടുള്ള 'പബ്ലിക് എക്‌സാമിനേഷൻസ് (പ്രിവൻഷൻ...

കുറ്റിപ്പുറം ബസ് അപകടം: ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ്...

മലപ്പുറം: കുറ്റിപ്പുറത്ത് നടന്ന ബസ് അപകടവുമായി (Kuttippuram bus accident) ബന്ധപ്പെട്ട് ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു...

കുറഞ്ഞ വിലയിൽ കാർ വാഗ്ദാനം ചെയ്ത് ₹22 ലക്ഷം...

തൃശൂർ: ഡൽഹിയിൽ നിന്ന് കുറഞ്ഞ വിലയിൽ കാറുകൾ എത്തിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവിനെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു (Car fraud arrest thrissur). കാസർകോട് പള്ളിക്കര സ്വദേശി മുഹമ്മദ്...

കണ്ണൂരിൽ 69കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി...

കണ്ണൂർ: കണ്ണൂർ ചിറക്കൽ ചിറയിൽ 69 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി (Chirakkal woman found dead). ചിറക്കൽ സ്വദേശിനിയായ പുഷ്പജയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം, ഒരു വർഷം മുമ്പ്...

DON'T MISS

രണ്ട് മണിക്കൂർ മാത്രം ജോലി; ‘സ്റ്റാർട്ട് ഡേറ്റ് തെറ്റി’...

പുതിയ ജോലി ലഭിച്ചതിന്റെ സന്തോഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ അവസാനിച്ച അനുഭവം പങ്കുവെച്ച് യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ, 'സ്റ്റാർട്ട് ഡേറ്റ്' സംബന്ധിച്ച ആശയക്കുഴപ്പം...

രക്ഷകനായെത്തി സ്പൈഡർമാൻ; വീൽചെയറിൽ തിരക്കേറിയ റോഡ് ക്രോസ്സ് ചെയ്യാൻ...

സൂപ്പർഹീറോകൾ സിനിമകളിലും കോമിക് പുസ്തകങ്ങളിലുമാണ് ഉണ്ടാകാറുള്ളതെന്ന് പലരും കരുതും. എന്നാൽ അമേരിക്കയിലെ അർക്കൻസാസിൽ നടന്ന ഒരു സംഭവം ആ ധാരണയെ മാറ്റിമറിക്കുകയാണ്. സ്പൈഡർമാൻ വേഷം ധരിച്ചിരുന്ന 20-കാരനായ ക്രിസ്റ്റഫർ ഹെല്ലൻതാൽ തിരക്കേറിയ ആറുവരിപ്പാത...

വൈദ്യുതി പോയതോടെ സിനിമ നിർത്തി; എഴുന്നേറ്റ് നിന്ന ചരിത്രാധ്യാപിക...

സിനിമ പ്രദർശനത്തിനിടെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതോടെ നിരാശരായിരുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഒരു ചരിത്രാധ്യാപിക. ക്രിസ്റ്റഫർ നോളന്റെ The Odyssey പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സിനിമ നിർത്തിവെക്കേണ്ടി വന്നെങ്കിലും, പ്രേക്ഷകരെ കാത്തിരിപ്പിൽ വിരസരാക്കാതെ അധ്യാപിക...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....