HomeNational10 വർഷം തടവും 10 കോടി പിഴയും, ടാസ്ക് ഫോഴ്‌സ്: പരീക്ഷാ...

10 വർഷം തടവും 10 കോടി പിഴയും, ടാസ്ക് ഫോഴ്‌സ്: പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും | Public Examinations Amendment Bill

ന്യൂഡൽഹി : പരീക്ഷാ ക്രമക്കേടുകൾ തടയാൻ കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണത്തിലേക്ക് കടന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് തുടർച്ചയായുണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ തട്ടിപ്പുകൾക്കും തടയിടാൻ ലക്ഷ്യമിട്ടുള്ള ‘പബ്ലിക് എക്‌സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) അമെൻഡ്‌മെന്റ് ബിൽ’ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും.(Public Examinations Amendment Bill Presented In Parliament To Stop Cheating)

പരീക്ഷാ തട്ടിപ്പുകളിൽ ഉൾപ്പെടുന്ന ക്രിമിനൽ സംഘങ്ങൾക്കെതിരെ പത്ത് വർഷം വരെ തടവും 10 കോടി രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് നിർദിഷ്ട ബിൽ. തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിൽ മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി അതിവേഗ കോടതികൾ വഴി വിചാരണയും വിധിയും ഉറപ്പാക്കാനും ബില്ലിൽ ശുപാർശയുണ്ട്. രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവി മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്ത ചരിത്രപരമായ തീരുമാനമാണിതെന്നും, എല്ലാ എം.പിമാരും ബില്ലിൻമേലുള്ള ചർച്ചയിൽ പങ്കെടുകണമെന്നും കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അഭ്യർത്ഥിച്ചു.

പരീക്ഷാ സമ്പ്രദായം പൂർണ്ണമായും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവും സുതാര്യവുമാക്കാൻ ആറംഗ ടാസ്ക് ഫോഴ്‌സിന് കേന്ദ്രം രൂപം നൽകി. നന്ദൻ നിലേകനി അധ്യക്ഷനായ സമിതിയിൽ ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ എസ്. സോമനാഥും അംഗമാണ്. ദേശീയ പരീക്ഷാ ഏജൻസിയുടെ പ്രവർത്തനം സമഗ്രമായി ഉടച്ച് വാർക്കാനും പരീക്ഷകളുടെ വിശ്വാസ്യത വീണ്ടെടുക്കാനുമുള്ള നിർദ്ദേശങ്ങൾ ടാസ്ക് ഫോഴ്‌സ് സമർപ്പിക്കുമെന്ന് പ്രധാനമന്ത്രി ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കും, വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പെല്ലറ്റ് ആക്രമണത്തിനും പിന്നാലെ പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. പെല്ലറ്റ് പ്രയോഗത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്നും പ്രധാനമന്ത്രി മാപ്പ് പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. അതേസമയം, രാഷ്ട്രീയ പോര് രൂക്ഷമാണെങ്കിലും വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് പരീക്ഷാ ക്രമക്കേട് തടയുന്ന പുതിയ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചേക്കുമെന്നാണ് സൂചന. രാവിലെ ചേരുന്ന ഇന്ത്യ മുന്നണി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ നിലപാട് സ്വീകരിക്കും.

Story Summary

The Central Government is set to introduce the Public Examinations (Prevention of Unfair Means) Amendment Bill in Parliament to curb exam malpractices, proposing up to 10 years imprisonment and a fine of 10 crore rupees. Meanwhile, Prime Minister Narendra Modi announced a 6-member task force led by Infosys co-founder Nandan Nilekani and former ISRO chief S Somanath to reform national exam systems. Despite ongoing political protests over student demonstrations, the opposition is expected to support the new anti-cheating bill.

WhatsApp Channel Banner

Latest updates

ശബരിമല സ്വർണ്ണക്കൊള്ള കേസ്: PS പ്രശാന്തിനെ കസ്റ്റഡിയിൽ വാങ്ങാൻ...

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം എ. അജികുമാർ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം...

പ്രധാനമന്ത്രിയെ അപമാനിച്ചു: ജാൻമണിക്കെതിരെ പരാതിയുമായി BJP | BJP Complaint...

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പരാമർശം നടത്തിയെന്നാരോപിച്ച് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ പരാതി നൽകി ബി ജെ പി. ഇവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി സംസ്ഥാനവ്യാപകമായി വിവിധ പൊലീസ്...

ഇസ്രായേലുമായി സുരക്ഷാ കരാറിന് തയ്യാറെടുത്ത് സിറിയ: ഗോലാൻ കുന്നുകളിലെ...

ഡമാസ്കസ്: ഇസ്രായേലുമായി സുരക്ഷാ കരാറിലെത്താൻ സിറിയ ശ്രമങ്ങൾ ആരംഭിച്ചതായി സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറ. മറ്റ് പ്രമുഖ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചർച്ചകൾ നടക്കുന്നത്. അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.(Syria And Israel...

ലഹരിക്കേസ്: അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്; കാവ്യയെ പിരിച്ചു...

കോഴിക്കോട്: വടകരയിൽ അധ്യാപികമാർ ലഹരിമരുന്ന് കേസിൽ പിടിയിലായ സംഭവത്തിൽ അന്വേഷണം കൂടുതൽ വിപുലമാക്കാൻ പൊലീസ്. കേസിൽ അറസ്റ്റിലായ മരുതോങ്കര സ്വദേശി കീർത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നിവരെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ...

പാൽക്കുളങ്ങര വിശാഖ് വധക്കേസ്: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം...

തിരുവനന്തപുരം : പാൽക്കുളങ്ങരയിൽ യുവാവ് വെട്ടേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കൊല്ലപ്പെട്ട വിശാഖിന്റെ കുടുംബം. കാപ്പാ കേസ് പ്രതിയായ പ്രദീപ്, വിശാഖിനെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ...

DON'T MISS

രണ്ട് മണിക്കൂർ മാത്രം ജോലി; ‘സ്റ്റാർട്ട് ഡേറ്റ് തെറ്റി’...

പുതിയ ജോലി ലഭിച്ചതിന്റെ സന്തോഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ അവസാനിച്ച അനുഭവം പങ്കുവെച്ച് യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ, 'സ്റ്റാർട്ട് ഡേറ്റ്' സംബന്ധിച്ച ആശയക്കുഴപ്പം...

രക്ഷകനായെത്തി സ്പൈഡർമാൻ; വീൽചെയറിൽ തിരക്കേറിയ റോഡ് ക്രോസ്സ് ചെയ്യാൻ...

സൂപ്പർഹീറോകൾ സിനിമകളിലും കോമിക് പുസ്തകങ്ങളിലുമാണ് ഉണ്ടാകാറുള്ളതെന്ന് പലരും കരുതും. എന്നാൽ അമേരിക്കയിലെ അർക്കൻസാസിൽ നടന്ന ഒരു സംഭവം ആ ധാരണയെ മാറ്റിമറിക്കുകയാണ്. സ്പൈഡർമാൻ വേഷം ധരിച്ചിരുന്ന 20-കാരനായ ക്രിസ്റ്റഫർ ഹെല്ലൻതാൽ തിരക്കേറിയ ആറുവരിപ്പാത...

വൈദ്യുതി പോയതോടെ സിനിമ നിർത്തി; എഴുന്നേറ്റ് നിന്ന ചരിത്രാധ്യാപിക...

സിനിമ പ്രദർശനത്തിനിടെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതോടെ നിരാശരായിരുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഒരു ചരിത്രാധ്യാപിക. ക്രിസ്റ്റഫർ നോളന്റെ The Odyssey പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സിനിമ നിർത്തിവെക്കേണ്ടി വന്നെങ്കിലും, പ്രേക്ഷകരെ കാത്തിരിപ്പിൽ വിരസരാക്കാതെ അധ്യാപിക...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....