തിരുവനന്തപുരം: പി.എം ശ്രീ (PM SHRI) സ്കൂൾ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ പിന്മാറാമെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറാൻ സാധിക്കില്ലെന്ന ന്യായീകരണവുമായി മുന്നോട്ടുപോയ കേരളത്തിലെ യു.ഡി.എഫ് സർക്കാരിന് തിരിച്ചടിയാകുന്നതാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരിയുടെ ഈ വെളിപ്പെടുത്തൽ.(PM SHRI Scheme Withdrawal Possible Centre Answers in Rajya Sabha)
പി.വി അബ്ദുൾ വഹാബ് എം.പിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്രം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. പദ്ധതിയിൽ നിന്ന് പിന്മാറാനോ ധാരണാപത്രത്തിൽ ഒപ്പിടാതിരിക്കാനോ സംസ്ഥാനങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. എന്നാൽ അങ്ങനെ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര പദ്ധതിയുടെ ആനുകൂല്യങ്ങളും ഫണ്ടും നഷ്ടമാകുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.
മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും, പദ്ധതിക്കായി തിരഞ്ഞെടുക്കുന്ന സ്കൂളുകളുടെ പട്ടിക കേരളം ഇതുവരെ കൈമാറിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തായിരുന്നപ്പോൾ പി.എം ശ്രീ പദ്ധതിയെ കടുപ്പത്തിൽ എതിർത്ത യു ഡി എഫ് മുന്നണി നേതാക്കളാണ് ഇപ്പോൾ പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കുന്നത്. ധാരണാപത്രത്തിൽ ഒപ്പിട്ടതിനാൽ ഇനി പിന്മാറാൻ കഴിയില്ലെന്നായിരുന്നു യു.ഡി.എഫ് യോഗത്തിന്റെ പ്രധാന വിലയിരുത്തൽ.
Story Summary
The Union Government clarified in the Rajya Sabha that states have the option to withdraw from the PM SHRI school scheme, directly countering the Kerala UDF government’s claim that withdrawal is not possible. Minister of State Jayant Chaudhary stated that while states can opt out, they will lose the associated central funds.


