തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച നിലപാട് പൂർണ്ണമായും ശരിയാണെന്ന് വ്യക്തമായതായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പി.എം ശ്രീ ഇനത്തിൽ സംസ്ഥാനം ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി പാർലമെൻ്റിൽ നൽകിയ മറുപടിയോടെ പ്രതിപക്ഷത്തിന്റെ വാദങ്ങൾ പൊളിഞ്ഞതായും അദ്ദേഹം പറഞ്ഞു.(PM SHRI Scheme V Sivankutty Slams Satheesan Government Demands PK Kunhalikutty Response)
പദ്ധതിയിൽ നിന്ന് പിന്മാറാൻ നിലവിലെ യു.ഡി.എഫ് സർക്കാരിന് യാതൊരു തടസ്സവുമില്ല. കേന്ദ്ര സർക്കാർ നയങ്ങൾ നടപ്പിലാക്കാനുള്ള പാലമായി മന്ത്രിസഭാ ഉപസമിതിയെ മാറ്റരുതെന്നും, സംഭവിച്ച അബദ്ധം മനസ്സിലാക്കി ഖേദം പ്രകടിപ്പിച്ച് സർക്കാർ പദ്ധതിയിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. എൽ.ഡി.എഫ് ഭരണകാലത്ത് പദ്ധതിക്കായി ഒരു സ്കൂളിനെയും തിരഞ്ഞെടുത്തിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ മുസ്ലിം ലീഗിന്റെ നിലപാടിനെയും ശിവൻകുട്ടി രൂക്ഷമായി വിമർശിച്ചു. മുസ്ലിം ലീഗ് ഭയന്ന് കീഴടങ്ങിയെന്നും പി.എം ശ്രീയിൽ മുൻപ് സ്വീകരിച്ച നിലപാടിൽ നിന്ന് ലീഗ് പിന്നാക്കം പോയതിനെക്കുറിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Story Summary
Former Education Minister V. Sivankutty stated that the Union Government’s response in Parliament proved the previous LDF government’s stand on the PM SHRI scheme correct. Following Union Minister’s confirmation that no Kerala state school was selected under the scheme, the CPI(M) turned the issue against the V.D. Satheesan-led government and questioned the Muslim League’s stance.


