HomeCrimeഗുരുഗ്രാമിൽ 814 ഗ്രാം MDMAയുമായി മലയാളി പൈലറ്റ് പിടിയിൽ: പിടിച്ചെടുത്തത് 35...

ഗുരുഗ്രാമിൽ 814 ഗ്രാം MDMAയുമായി മലയാളി പൈലറ്റ് പിടിയിൽ: പിടിച്ചെടുത്തത് 35 ലക്ഷത്തിൻ്റെ ലഹരിമരുന്ന് | Former Pilot Arrested

കോഴിക്കോട്: അന്താരാഷ്ട്ര വിപണിയിൽ 35 ലക്ഷം രൂപയോളം വിലമതിക്കുന്ന 814 ഗ്രാം എം.ഡി.എം.എയുമായി സ്വകാര്യ എയർലൈൻസിലെ മുൻ പൈലറ്റായ മലയാളി യുവാവിനെ ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെസ്റ്റ്ഹിൽ പോഷ് ഹിൽ റോഡ് സ്വദേശി അർഷാദ് അലി (33) ആണ് ഗുരുഗ്രാം സെക്ടർ 39 ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്.(Former Pilot Arrested With MDMA Worth 35 Lakh In Gurugram)

ദൗലത്താബാദിലെ ലാൻഡ്മാർക്ക് സൊസൈറ്റി അപ്പാർട്ട്മെന്റിൽ താമസിച്ചുവരികയായിരുന്നു ഇയാൾ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എൻ.ഡി.പി.എസ് നിയമപ്രകാരം രാജേന്ദ്ര പാർക്ക് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. നോയിഡയിലുള്ള സുഹൃത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപ നൽകിയാണ് എം.ഡി.എം.എ വാങ്ങിയതെന്ന് അർഷാദ് അലി പൊലീസിന് മൊഴി നൽകി.

ആദ്യഘട്ടത്തിൽ സ്വന്തം ആവശ്യത്തിനായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്ന ഇയാൾ, പണമുണ്ടാക്കാനുള്ള എളുപ്പവഴിയെന്ന നിലയിലാണ് വിൽപ്പനയിലേക്ക് തിരിഞ്ഞത്. ലഹരിമരുന്ന് വിറ്റഴിച്ച ശേഷം ബാക്കി തുക നൽകാനായിരുന്നു സുഹൃത്തുമായുള്ള ധാരണ. ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.

Story Summary

A 33-year-old former private airline pilot from Kozhikode, Kerala, was arrested by the Gurugram Police Crime Branch with 814 grams of MDMA valued at Rs 35 lakh in the international market. The suspect, Arshad Ali, confessed to procuring the drugs from a friend in Noida for personal use before turning into a dealer for financial gain.

WhatsApp Channel Banner

Latest updates

പുതിയ മേക്കോവർ: ജീൻസും ടോപ്പുമണിഞ്ഞ് കൈയിൽ പുസ്തകങ്ങളുമായി കൂടത്തായി...

കോഴിക്കോട്: കൂടത്തായി സയനൈഡ് കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ പുതിയ ലുക്ക് ആളുകൾക്കിടയിൽ ചർച്ചയാകുന്നു. ജീൻസും ടോപ്പും ധരിച്ച് കൈയിൽ സ്പൈറൽ ബൈൻഡ് ചെയ്ത പഠന സാമഗ്രികളുമായാണ് ജോളി കഴിഞ്ഞ ദിവസം...

ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പാർട്ടി വിട്ടു; രാജിക്ക്...

ന്യൂഡൽഹി: ടെലിവിഷൻ ചർച്ചകളിലെ ബിജെപിയുടെ പ്രമുഖ മുഖങ്ങളിലൊരാളായ ഷെഹ്സാദ് പൂനാവാല പാർട്ടിയിൽ നിന്ന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് റിപ്പോർട്ട്. എന്നാൽ രാജിയുമായി ബന്ധപ്പെട്ട് ബിജെപിയോ പൂനാവാലയോ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. (Shehzad...

കാടുകയറിയതിന് പിന്നാലെ കാണാതായി: കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ...

പത്തനംതിട്ട: കോന്നി കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിനെ (70) ഉൾക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ജൂൺ അവസാന വാരത്തോടെ കാണാതായ ഇദ്ദേഹത്തിനായി വനംവകുപ്പും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി...

19 വർഷങ്ങൾക്ക് ശേഷം കൊൽക്കത്തയിൽ തിരിച്ചെത്തി തസ്ലിമ നസ്രീൻ;...

കൊൽക്കത്ത: വിവാദ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലിമ നസ്രീൻ 19 വർഷങ്ങൾക്ക് ശേഷം കൊൽക്കത്തയിൽ തിരിച്ചെത്തി. വിവാദമായ ‘ദ്വിഖണ്ഡിതോ’ എന്ന പുസ്തകത്തെ ചൊല്ലിയുണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് 2007-ൽ നഗരം വിടേണ്ടിവന്നതിന് ശേഷമുള്ള ആദ്യ പൊതുസന്ദർശനമാണിത്....

‘PK കുഞ്ഞാലിക്കുട്ടി പറഞ്ഞതിൽ വൈരുധ്യം ഒന്നുമില്ല’: PM ശ്രീ...

പത്തനംതിട്ട: പി എം ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച പ്രസ്താവനയിൽ പ്രതികരണവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, വിഷയത്തിൽ താൻ പറഞ്ഞതും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതും...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...