Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeKeralaപിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ ?: നിർണ്ണായക തീരുമാനം ഉടൻ | Pinarayi...

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ ?: നിർണ്ണായക തീരുമാനം ഉടൻ | Pinarayi Vijayan

🎙️ Latest Podcast

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ നിർണ്ണായകമായ നേതൃമാറ്റത്തിന് പിന്നാലെ, പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള ചർച്ചകളും സജീവമാകുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന.(Pinarayi Vijayan Likely To Become Opposition Leader As VD Satheesan Takes Charge)

ഇതുസംബന്ധിച്ച അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സമിതിയിൽ കൈക്കൊള്ളും. അംഗങ്ങൾ കൂടിയാലോചിച്ച് തയ്യാറാക്കുന്ന നിർദ്ദേശം സംസ്ഥാന സമിതിയിൽ അവതരിപ്പിക്കും. ഭരണപക്ഷത്ത് പുതിയ സർക്കാർ രൂപീകരണ നടപടികൾ ആരംഭിച്ചതോടെ, പ്രതിപക്ഷ നിരയെ ശക്തമായി നയിക്കാൻ പിണറായി വിജയന്റെ സാന്നിധ്യം അനിവാര്യമാണെന്ന വിലയിരുത്തലിലാണ് പാർട്ടി.

അതേസമയം, വി.ഡി. സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ ചേർന്നാണ് വാർത്താസമ്മേളനത്തിൽ തീരുമാനം അറിയിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാന നിമിഷം വരെ കെ.സി. വേണുഗോപാലിന്റെ പേര് സജീവമായി ഉയർന്നു കേട്ടിരുന്നുവെങ്കിലും, രാഹുൽ ഗാന്ധിയുടെ ഇടപെടലിലൂടെ ഹൈക്കമാൻഡ് വി.ഡി. സതീശനെ കണ്ടെത്തുകയായിരുന്നു.

Story Summary

With V.D. Satheesan officially announced as the new Chief Minister of Kerala, the CPM is set to decide on its next Leader of the Opposition today, with Pinarayi Vijayan emerging as the frontrunner. The decision follows intense high-level discussions within the Congress leadership, where Rahul Gandhi successfully persuaded K.C. Venugopal to prioritize public sentiment and senior leadership consensus in favor of Satheesan.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.