ഒഡെസ: ഉക്രെയ്നിലെ പ്രധാന തുറമുഖ നഗരമായ ഒഡെസയിൽ റഷ്യ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നഗരത്തിലെ സൈനിക അഡ്മിനിസ്ട്രേഷൻ തലവൻ സെർഹി ലിസാക് ആണ് ഇക്കാര്യം ടെലിഗ്രാമിലൂടെ അറിയിച്ചത് (Russia Odesa Attack). ആക്രമണത്തിൽ പരിക്കേറ്റ മറ്റ് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി പാർപ്പിട സമുച്ചയങ്ങൾക്ക് ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉക്രെയ്നിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് നിർണ്ണായകമായ ഗ്രേറ്റർ ഒഡെസയിലെ ആഴക്കടൽ തുറമുഖങ്ങളെ ലക്ഷ്യമാക്കി റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ചൊവ്വാഴ്ച വൈകുന്നേരം ഡ്രോൺ ഉപയോഗിച്ച് നടത്തിയ മറ്റൊരു ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും മാർഷൽ ഐലൻഡ്‌സ് പതാകയുള്ള ഒരു സിവിലിയൻ കപ്പലിന് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. യുദ്ധകാലത്തെ ഉക്രെയ്നിന്റെ വിദേശ വ്യാപാരത്തെ തകർക്കാൻ ലക്ഷ്യമിട്ടാണ് റഷ്യ ഇത്തരം ആക്രമണങ്ങൾ തുടരുന്നതെന്നാണ് വിലയിരുത്തൽ.
Summary: At least three people were killed and three others hospitalized following a Russian missile attack on Ukraine’s Black Sea port city of Odesa. This strike is part of a recent escalation by Russian forces targeting critical port infrastructure and residential areas in the Greater Odesa cluster, which are essential to Ukraine’s wartime economy and foreign trade.


