പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെ അതിരൂക്ഷമായ ആഭ്യന്തര വിമർശനം. പാർട്ടിയിൽ പിണറായി വിജയൻ മാത്രം എന്ന രീതിയാണ് നിലവിലുള്ളതെന്നും ഈ ഏകാധിപത്യ പ്രവണതയാണ് തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ തിരിച്ചടിക്ക് കാരണമെന്നും യോഗത്തിൽ നേതാക്കൾ തുറന്നടിച്ചു.(Palakkad CPM district committee blames Pinarayi Vijayan and MV Govindan for election defeat)
സി.പി.എമ്മിലെയും എൽ.ഡി.എഫിലെയും മറ്റ് ജനകീയ മുഖങ്ങളെ പൂർണ്ണമായി അവഗണിച്ചതാണ് തോൽവിയുടെ ആഘാതം കൂട്ടിയതെന്നും അതിൽ പ്രധാന ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് തന്നെയെന്നുമാണ് കമ്മിറ്റിയുടെ കടുത്ത വിലയിരുത്തൽ.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാർട്ടിക്കുണ്ടായ വലിയ പാളിച്ചകളും യോഗത്തിൽ ചർച്ചയായി. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചതിനെതിരെ വിമർശനമുയർന്നു. അതേസമയം, ഏറ്റവും ജനപ്രിയ നേതാവായ കെ.കെ. ശൈലജ ടീച്ചറെ അവഗണിച്ചതിനെതിരെ വോട്ടർമാർ നൽകിയ ശക്തമായ മറുപടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. മുതിർന്ന നേതാവ് എ.കെ. ബാലന്റെ സമീപകാല പ്രസ്താവനകൾക്കെതിരെയും യോഗത്തിൽ വലിയ അമർഷമുയർന്നു.
Story Summary
The CPI(M) Palakkad district committee witnessed an explosion of internal anger following the election defeat, with members openly blaming Pinarayi Vijayan’s alleged dictatorial style and the sidelining of popular leader K K Shailaja. The selection of state secretary M V Govindan’s wife as a candidate and the controversial remarks of A K Balan were also targeted, alongside demands for the removal of the Palakkad district secretary.

