Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala
HomeNationalവിജയ് തരംഗത്തിൽ വീണ് തമിഴ്‌നാട് BJP: വൻ അഴിച്ചുപണി, അണ്ണാമലൈയെ തിരികെ...

വിജയ് തരംഗത്തിൽ വീണ് തമിഴ്‌നാട് BJP: വൻ അഴിച്ചുപണി, അണ്ണാമലൈയെ തിരികെ കൊണ്ടുവരാൻ നീക്കം | Tamil Nadu BJP Reorganization

🎙️ Latest Podcast

കോയമ്പത്തൂർ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ സംസ്ഥാന-ജില്ലാ നേതൃത്വങ്ങളിൽ വൻ അഴിച്ചുപണിക്ക് ബിജെപി കേന്ദ്ര നേതൃത്വം ഒരുങ്ങുന്നു. മെയ് 19, 20 തീയതികളിൽ കോയമ്പത്തൂരിൽ വെച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ അധ്യക്ഷതയിൽ ചേരുന്ന നിർണ്ണായക കോർ കമ്മിറ്റി യോഗത്തിന് ശേഷം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുള്ള മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയെ വീണ്ടും പാർട്ടിയുടെ നിർണ്ണായക പദവിയിലേക്ക് കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ നീക്കം.(Tamil Nadu BJP Reorganization, BJP to revamp Tamil Nadu leadership and bring back K Annamalai after assembly election defeat)

നടൻ സി. ജോസഫ് വിജയുടെ തമിഴക വെട്രി കഴകം (TVK) തമിഴ് മണ്ണിൽ വൻ മുന്നേറ്റം നടത്തിയതോടെ സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങൾ പൂർണ്ണമായി മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ യുവജനങ്ങളെയും വനിതകളെയും പാർട്ടിയിലേക്ക് ആകർഷിച്ച് സംഘടനയെ താഴെത്തട്ടിൽ ശക്തിപ്പെടുത്താൻ അണ്ണാമലൈയുടെ തിരിച്ചുവരവ് അനിവാര്യമാണെന്ന് ഹൈക്കമാൻഡ് വിലയിരുത്തുന്നു.

തിരഞ്ഞെടുപ്പ് സഖ്യചർച്ചകളിൽ അതൃപ്തി പ്രകടിപ്പിച്ച് അണ്ണാമലൈ അധ്യക്ഷ പദവിയിൽ നിന്ന് താല്കാലികമായി മാറിനിന്നിരുന്നെങ്കിലും, അവസാന ഘട്ടത്തിൽ സജീവമായി രംഗത്തിറങ്ങി 95 മണ്ഡലങ്ങളിൽ അദ്ദേഹം പ്രചാരണം നടത്തിയിരുന്നു. അണ്ണാമലൈ തന്നെ നായകസ്ഥാനത്ത് തുടർന്നിരുന്നെങ്കിൽ വിജയിന്റെ രാഷ്ട്രീയ മുന്നേറ്റത്തിന് ശക്തമായ പ്രതിരോധം തീർക്കാൻ ബിജെപിക്ക് സാധിക്കുമായിരുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പക്ഷം.

Story Summary

Following a severe defeat in the Tamil Nadu Assembly elections due to the TVK wave led by Vijay, the BJP central leadership is planning a major overhaul of its state unit. Former chief K Annamalai is expected to return to a key leadership role after the core committee meeting on May 19-20, as prominent leaders like Nainar Nagendran, Tamilisai Soundararajan, and Vanathi Srinivasan suffered heavy losses, leaving the party with just one seat.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.