കോഴിക്കോട്: പുതിയ യു.ഡി.എഫ് മന്ത്രിസഭ രൂപീകരണത്തിന്റെ അവസാന മണിക്കൂറുകളിൽ മുസ്ലീം ലീഗിന്റെ മന്ത്രിമാരുടെ പട്ടികയിൽ നാടകീയ മാറ്റങ്ങൾക്ക് സൂചന. കടുത്ത പാർട്ടി അണികളുടെയും സോഷ്യൽ മീഡിയയിലെയും പ്രതിഷേധത്തെത്തുടർന്ന് പി.കെ. ബഷീറിനെ ലീഗ് മന്ത്രിസഭാ പട്ടികയിലേക്ക് പരിഗണിച്ചേക്കുമെന്നാണ് വിവരം.(Muslim League Ministers List to be altered, PK Basheer likely to replace Parakkal Abdulla in VD Satheesan cabinet)
ആദ്യം പുറത്തുവിട്ട സാധ്യതാ പട്ടികയിൽ നിന്ന് പി.കെ. ബഷീറിനെ ഒഴിവാക്കിയതിനെതിരെ പാർട്ടിയിൽ വലിയ അതൃപ്തി ഉയർന്നിരുന്നു. പാറക്കൽ അബ്ദുള്ളയ്ക്ക് പകരം പി.കെ. ബഷീർ മന്ത്രിപദവിയിലേക്ക് എത്തിയേക്കും.
അതേസമയം, വി. അബ്ദുൽ ഗഫൂറിനെ മന്ത്രിയാക്കരുതെന്ന ആവശ്യവുമായി പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തുവന്നിരുന്നു. വി.ഡി. സതീശൻ മന്ത്രിസഭയിൽ മുസ്ലീം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് ലഭിക്കുക. 2011-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ലീഗ് കൈകാര്യം ചെയ്തിരുന്ന ഭൂരിഭാഗം വകുപ്പുകളും ഇത്തവണയും പാർട്ടിക്ക് തന്നെ ലഭിച്ചേക്കും.
Story Summary
In a dramatic turn of events, the Muslim League is likely to revise its ministerial list for the V D Satheesan cabinet following strong protests from party workers. P K Basheer is expected to replace Parakkal Abdulla in the final lineup, while V Abdul Gafoor retains his spot owing to strong support from the Panakkad family.

